ഷിക്കാഗോ : ഫോമയുടെ 2016-2018 പ്രവർത്തനവർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രതിജ്ഞയും കർമപരിപാടികളുടെ ഉദ്ഘാടനവും ഷിക്കാഗോയിലെ പാർക്ക്റിഡ്ജിലുള്ള മെയ്ൻ ഈസ്ററ് സ്‌കൂളിൽ ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം നടന്നു.  മലയാള ചലച്ചിത്ര നഭോമണ്ഡലത്തിലെ സർഗ്ഗപ്രതിഭകളുടെ കലാവിരുന്നുകൾ മാറ്റുകൂട്ടിയ സുന്ദര സായാഹ്നം ആരംഭിച്ചത്  ബീന വള്ളിക്കളത്തിന്റെ സ്വാഗതത്തോടെയാണ്. ഫോമയുടെ മുൻ പ്രസിഡന്റ് ജോണ് ടൈറ്റസ് ഭദ്രദീപം  തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു . 

ഫോമാ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ പോൾ സി. മത്തായി, ജുഡീഷ്യൽ കൗൺസിൽ മെമ്പർ അലക്സ് ജോൺ, ജോൺ സി വർഗീസ്, ഫോമാ എക്സിക്യു്റ്റിവ് കമ്മറ്റി അംഗങ്ങൾ എന്നിവരും, ദീപം തെളിയിച്ചു. 

ഫോമയുടെ പുതിയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, ട്രഷറർ ജോസി കുരിശുങ്കൽ  വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ എന്നിവർക്ക് ഫോമാ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ പോൾ സി. മത്തായി പ്രതിജ്ഞാവാചകങ്ങൾ ചൊല്ലിക്കൊടുത്തു. ഫോമാ ജുഡീഷ്യൽ കൗൺസിൽ മെമ്പർ അലക്സ് ജോൺ ആണ് ജോയിന്റ്  സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറർ ജോമോൻ കളപ്പുരയ്ക്കൽ എന്നിവർക്ക്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന്  അദ്ദേഹം  റീജിയണൽ വൈസ് പ്രസിഡന്റുമാർക്കും നാഷണൽ കൗൺസിൽ അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് രഞ്ജൻ എബ്രാഹം, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ്  സാം ജോർജ് , എലിസബത്ത് ചെറിയാൻ (കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ), പീറ്റർ മാത്യു (കുളങ്ങര) (മിഡ്  വെസ്റ്റ് മലയാളി അസോസിയേഷൻ) ബിജി ഇടാട്ട് (കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ ) എന്നിവർ സന്നിഹിതരായിരുന്നു . 

പരിപാടികളുടെ ഡയമണ്ട് സ്പോൺസർ  ശ്രീ. അലക്സ് മരുവിത്തറയെ ശ്രീ. പോൾ സി. മത്തായി പൊന്നാടയണിയിച്ച് ആദരിച്ചു.  ഗോൾഡൻ  സ്പോൺസർ ശ്രീ. ജോൺ പുതുശ്ശേരിയെയും പത്നി മോളിയേയും ശ്രീ.  അലക്സ് ജോൺ പൊന്നാടയണിയിച്ചു. ഗോൾഡൻ സ്പോൺസർ ജോയ് നേടിയകാലായിലിനെ ജോൺ സി വർഗീസ് പൊന്നാടയണിയിച്ചു. യു. എസ് ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്‌സിലേയ്ക്ക് മത്സരിക്കുന്ന രാജ കൃഷ്ണമൂർത്തിയെ    പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, ട്രഷറർ ജോസി കുരിശുങ്കൽഎന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. 

കലാപ്രകടനങ്ങൾ കൊണ്ട് വിസ്മയരാവൊരുക്കിയ മലയാളത്തിന്റെ സുവർണതാരങ്ങൾക്ക് ഫോമാ എക്സിക്യൂട്ടീവ് നന്ദിയറിയിച്ചു.

FOMAA swearing in 2 FOMAA swearing in 1

LEAVE A REPLY

Please enter your comment!
Please enter your name here