വാർത്തകൾ കണ്ടെത്തുക, അത്  പ്രസിദ്ധീകരിക്കുക എന്നതിലൂടെയാണ് പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. അതൊരു ദൈവാരികയായിരുന്നു ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായി അത്‌ മാറുകയുണ്ടായി.

1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു പത്ര പ്രവർത്തനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അമേരിക്കയ്ക്ക് തനതായ ഒരു സ്ഥാനമുണ്ട് എന്ന് ചിന്തിക്കാം. ഈ കാലഘട്ടത്തിൽ ഈ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌ എന്ന് അന്നത്തെ പത്രങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുന്നു. 1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു 1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌. ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും, തത്വചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്ത്വചിന്തകൾ ഇന്നും തുടരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിന്ന്‌ വ്യത്യസ്‌തമായി പത്രപ്രവർത്തകരും, പ്രസാധകരും എഴുത്തിന്റെ വിവിധ സമീപനങ്ങൾ പരീക്ഷിക്കുകയാണിപ്പോൾ. ടോം വോൾഫ്‍‍‍‍, ഗെ ടാല്‌സ്‌, എസ്‌. ഹൻടർ, തോംപ്‌സൺ എന്നിവർ ഈ പുതിയ രീതി അവലമ്പിക്കുന്നവരിൽ ചിലരാണ്‌ ഈ സാഹചര്യത്തിലാണ് ഇന്ത്യൻ പത്രപ്രവർത്തനം സജീവമാകുന്നത് 

അമേരിക്കൻ മണ്ണിൽ നിരവധി ഇന്ത്യൻ പത്രങ്ങൾ ഉണ്ടെങ്കിലും അമേരിക്കയുടെ രാഷ്ട്രീയ നഭസ്സിൽ ഒരു ചലനം ഉണ്ടാക്കുവാൻ ഇന്ത്യൻ മാധ്യമങ്ങൾക്കു സാധിച്ചിട്ടില്ല ഈ സാഹചര്യത്തിൽ തന്നെയാണ് പ്രാദേശിക ഭാഷകളിൽ ഇവിടെ പത്രങ്ങൾ രൂപം കൊണ്ടത് അതിലൊന്നായിരുന്നു മലയാള പത്രങ്ങളും. പല പ്രധാന മലയാള  പത്രങ്ങളും ഇന്ന് കാലയവനികയ്ക്കുള്ളിലേക്കു പോയെങ്കിലും, ഈ സന്നിഗ്ധ അവസ്ഥയിൽ ചിലതൊക്കെ പിടിച്ചുനിൽക്കുന്നു ദൃശ്യമാധ്യമങ്ങളുടെ വരവും സൗജന്യമായി പത്രങ്ങൾ പലവ്യഞ്ജനങ്ങൾക്കൊപ്പം ലഭിക്കാൻ തുടങ്ങിയതോടെ മലയാളി ഫ്രീ ആയി പത്രം വായിക്കാൻ തുടങ്ങി ഇവിടെയാണ് മലയാളം പത്രങ്ങളുടെ ചരമക്കുറിപ്പു തുടങ്ങുന്നത്.

ഓൺലൈൻ പത്രങ്ങളും, ദൃശ്യമാധ്യമങ്ങളും, പത്രങ്ങളുമൊക്കെ മുടിചൂടാ മന്നന്മാരയി വിലസുന്ന ഘട്ടത്തിലാണ് പത്രപ്രവർത്തക സംഘടനകളും അമേരിക്കയിൽ ആരംഭിക്കുന്നത്. കേരളത്തിലേത് പോലെ തന്നെ സജ്ജമാക്കിയ രണ്ടു പത്രപ്രവർത്തക സംഘടനകൾ ഇന്ന് ഇവിടെ പ്രവർത്തിക്കുന്നു. രണ്ടാമത് രൂപം കൊണ്ട സംഘടനയാണ് ഐഎപിസി ഈ പത്രപ്രവർത്തക സംഘടനയുടെ വാർഷിക സമ്മേളനം ഈയിടെ കണക്ടികട്ടി ൽ നടക്കുകയുണ്ടായി കേരളത്തിലെ മാധ്യമ  രംഗത്തെ കുലപതികളുടെ സംഗമം കൂടിയായിരുന്നു ഐഎപിസി ഇന്റർ നാഷണൽ മീറ്റിങ്. ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഇന്‍ര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സാണ് (കണക്ടിക്കട്ടിലെ ഹില്‍ടെന്‍ ഹോട്ടലില്‍) അപൂര്‍വ സംഗമത്തിന് വേദിയായത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മാധ്യമ താരം ആയ എം.വി നികേഷ് കുമാർ (മാനേജിങ് ഡയറക്ടർ, റിപ്പോട്ടർ ടി വി), മീരാ നായർ (ജയ്‌ഹിന്ദ്‌), ജെ .എസ് .ഇന്ദുകുമാർ (ജയ്‌ഹിന്ദ്‌) ആയിരുന്നു ഈ കൺവൻഷനിൽ പ്രധാന ആകർഷണം. കൂടാതെ മാങ്ങാട് രത്‌നാകരൻ (ഏഷ്യാനെറ്റ് ), ജെ.എസ് സിന്ധുകുമാർ (ജയ്‌ഹിന്ദ്‌ ടിവി ) പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എസ്.ആര്‍. ശക്തിധരന്‍, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ശേഖരന്‍ നായര്‍, രാഷ്ട്രദീപിക കൊച്ചി എഡിറ്റര്‍ ഇന്‍ ചാര്‍ജ് സുജിത്ത് സുന്ദരേശന്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, സീനിയര്‍ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ സജി ഡൊമനിക്, കേരളീയം ജനറല്‍ സെക്രട്ടറി എന്‍.ആര്‍. ഹരികുമാര്‍, മനോരമ ന്യൂസ് സീനിയര്‍ കാമറമാന്‍ സിന്ധുകുമാര്‍ തുടങ്ങിയ മാധ്യമ രംഗത്തെ ഇത്രയും പ്രതിഭകളെ അമേരിക്കൻ മണ്ണിലെത്തിച്ച മറ്റൊരു കോൺഫ്രൻസ് അമേരിക്കയിൽ നടന്നിട്ടുണ്ടാകില്ല.

ഇത്രയും പ്രതിഭകളെ നമ്മുടെ വീട്ടുമുറ്റത്തെത്തിച്ച ഐഎപിസി അഭിനന്ദനം അറിയിക്കുന്നു. തുടർന്നും പത്രപ്രവർത്തന രംഗത്തിനു കൂടുതൽ ആർജ്ജവത്വം നൽകുവാനും അമേരിക്കയിലെ പുതു തലമുറയെ വാക്കുകളുടെ ലോകത്തു കൈപിടിച്ചുയർത്തുവാനും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ തുടർ പ്രവർത്തനങ്ങൾക്കു സാധിക്കട്ടെ എന്ന് കേരളാ ടൈംസ് ആശംസിക്കുന്നു.

presspress 4  press 3 press 2 press 1

1 COMMENT

  1. ഭംഗിയായും കൃത്യമായും റിപ്പോർട്ട് ചെയ്ത കേരള ടൈംസ് അഭിനന്ദനം അർഹിക്കുന്നു. ഡോക്ടർ ജെ . അലക്സാണ്ടർ ഐ .എ . സ് , (മുൻ കർണാടക ചീഫ് സെക്രെട്ടറിയും ടുറിസം മന്ത്രിയും ) കൺവൻഷനിൽ തിളങ്ങി നിന്ന പ്രതിഭ ആയിരുന്നു. എല്ലാ വിഷയങ്ങൾക്കും സമഗ്രമായ അഭിപ്രായം പറയാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീ. പി .ടി. ചാക്കോ (കേരള മുഘ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി ), തുടങ്ങി മാധ്യമ ശ്രേണിയിൽ സ്വന്തമായ ഇടം പിടിച്ചവരും, നേരിട്ട് പ്രവർത്തിക്കുന്നവർ അല്ലാതെ ഉള്ള വലിയ ഒരു സംഘം സംരംഭകരും ഈ സമ്മേളനത്തെ ധന്യമാക്കി. കേരള ടൈംസ് കടത്തിവിട്ട ഈ ഊർജം ഇനിയും കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാനുള്ള കരൂത്ത് ഐ എ പി സി ക്കു നൽകുന്നു , ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

    കോരസൺ വർഗീസ് ,
    ജനറൽ സെക്രട്ടറി , ഐ എ പി സി.

LEAVE A REPLY

Please enter your comment!
Please enter your name here