ക്രെഡിറ്റ് കാര്‍ഡ് പണം തട്ടിപ്പ് വീണ്ടും. കൊപ്പം സ്വദേശിക്ക് നഷ്ടമായത് 1.10 ലക്ഷം രൂപ.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം തട്ടിപ്പില്‍ കൊപ്പം വിയറ്റ്‌നാംപടി സ്വദേശി വിപിന്‍ ദാസിന് നഷ്ടമായത് ഒരു ലക്ഷത്തി പതിനായിരം രൂപ. പട്ടാമ്പി എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

ലണ്ടനില്‍ ജോലി ചെയ്യുന്ന വിപിന്‍ ദാസിന് ഈ മാസം 9, 10 തിയ്യതികളിലാണ് മൂന്ന് തവണകളായി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. ഈ സമയം ബാങ്ക് കസ്റ്റമര്‍ കെയറില്‍ നിന്ന് വിളിച്ച് അന്വേഷിച്ചെന്നും പണം നഷ്ടമാകില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി വിപിന്‍ദാസ് പറഞ്ഞു.

എന്നാല്‍ പിന്നീട് വന്ന സ്റ്റേറ്റ്‌മെന്റില്‍ പണം നഷ്ടമായതായി വ്യക്തമായി. അയ്യായിരം രൂപ ട്രാന്‍സേഷന്‍ ഫീ ഇനത്തിലും നഷ്ടമായി. പാരീസില്‍ നിന്നാണ് പണം പിന്‍വലിച്ചെതെന്ന് സംശയിക്കുന്നു.

പത്തു വര്‍ഷമായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണ് വിപിന്‍ ദാസ്. ചില ട്രാവല്‍സുകളുടെ മെയില്‍ ഐഡികളും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്‌മെന്റുകളില്‍ കാണുന്നതായി വിപിന്‍ ദാസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പട്ടാമ്പി പൊലിസിലും ബാങ്കിന്റെ പട്ടാമ്പി ശാഖയിലും പരാതി കൊടുത്തിരുന്നെങ്കിലും കാര്യമായ ഒരന്വേഷണവും ഇതുവരെയും നടന്നിട്ടില്ലെന്ന് വിപിന്‍ദാസിന്റെ പിതാവ് വാസുദേവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here