പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയിലെ പൊലീസ് ട്രെയിനിങ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 118 പേര്‍ക്ക് പരുക്കേറ്റു. 250ത്തില്‍ അധികം ആളുകളെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ആക്രമണം നടത്തിയ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. രണ്ടു പേര് ചാവേറുകളായപ്പോള്‍ ഒരാള്‍ സൈന്യത്തിന്റെ വെടി കൊണ്ടാണ് മരിച്ചത്.

പാക് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകള്‍ പരിശീലനം നടത്തുന്ന സ്ഥലമാണ്‌ ക്വറ്റയിലെ പൊലീസ് ട്രെയിനിങ് അക്കാദമി. ഇവിടെക്കാണ് മൂന്നംഗ ഭീകര സംഘം വെടിവയ്പ്പ് നടത്തിയത്. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല.

ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ക്ക്അനുസരിച്ചാണ് ഭീകരര്‍ പ്രവര്‍ത്തിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണം നടക്കുന്ന സമയത്ത് എഴുന്നൂറില്‍ അധികം ആളുകള്‍ അക്കാദമിയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here