നാഷണല്‍ ജോഗ്രഫിക്‌സിന്റെ മുഖചിത്രത്തിലൂടെ പ്രശസ്തയായഷര്‍ബത് ഗുലയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇവരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത വാര്‍ത്ത പാക് പത്രമായ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.1985ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ കവറിലൂടെയാണ് ഷര്‍ബത് ആദ്യമായി ലോകശ്രദ്ധയില്‍ പെടുന്നത്. അന്ന് പന്ത്രണ്ട് വയസ്സ് ആയിരുന്നു പ്രായം. 1984 ല്‍ പെഷവാറില്‍ നിന്നാണ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറെ ഷര്‍ബതിനെ കണ്ടെത്തിയത്.

അറസ്റ്റിലാകുമ്പോള്‍ ഷർബത്തിന്‍റെ വീട്ടില്‍ നിന്നും അഫ്ഗാന്‍ ഐ.ഡി കാര്‍ഡും പാക് ഐ.ഡി കാര്‍ഡും പൊലിസ് പിടിച്ചെടുത്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇവര്‍ ക്രിത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി.1985ലെ നാഷണല്‍ ജിയോഗ്രഫിക് മാസികയുടെ കവര്‍ പേജില്‍ വന്ന ചിത്രത്തിലൂടെയാണ് ഷര്‍ബത് പ്രശസ്തയായത്.

ഫോട്ടോഗ്രാഫറായ സ്റ്റീവ് മക് ക്യൂറിയാണ് ഇവരുടെ ചിത്രം എടുത്തത്. പെഷവാറിലെ അഭിയാര്‍ഥി ക്യാംപില്‍ നിന്നാണ് ഷര്‍ബതിനെ കണ്ടെത്തിയത്. 1984ലായിരുന്നു ഇത്. അന്ന് 12 വയസായിരുന്നു ഇവരുടെ പ്രായം. ഷര്‍ബതിന്റെ പച്ചക്കണ്ണിലെ തീക്ഷ്ണത തന്നെയായിരുന്നു അവരെ ശ്രദ്ധേയയാക്കിയത്.

‘അഫ്ഗാന്‍ യുദ്ധത്തിലെ മൊണോലിസ’ എന്ന പേരില്‍ നാഷണല്‍ ജിയോഗ്രഫിക് ഷര്‍ബതിനെ കുറിച്ച് ഡോക്യുമെന്ററിയും ചെയ്തിരുന്നു. 2002ല്‍ നാഷണല്‍ ജിയോഗ്രഫി ഷര്‍ബതിനെ വീണ്ടും കണ്ടെത്തിയതോടെ ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 17 വര്‍ഷത്തെ തിരച്ചിലിനു ശേഷമാണ് സ്റ്റീവ് മക് ക്യൂറി വീണ്ടും ഇവരെ കണ്ടെത്തിയത്. അപ്പോഴും അവരുടെ കണ്ണുകളില്‍ പഴയ തീക്ഷ്ണത ഉണ്ടായിരുന്നുവെന്ന് മക് ക്യൂറി വ്യക്തമാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here