അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം. ‘ദ് സെല്ലൗട്ട്’ എന്ന നോവലിനാണ് പുരസ്‌ക്കാരം. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കകാരന്‍ എന്ന ബഹുമതി കൂടി ഇതിലൂടെ പോള്‍ ബീറ്റി സ്വന്തമാക്കി.

അമേരിക്കയില്‍ ഇന്നും തുടരുന്ന വര്‍ണവിവേചനത്തോടുള്ള അതിരൂക്ഷമായ പ്രതികരമാണ് നോവലിന്‍റെ ഇതിവൃത്തം. ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിതായ രീതിയില്‍ തമാശയുള്ളതും എന്നാണ് ജൂറി അംഗങ്ങള്‍ കൃതിയെ വിശേഷിപ്പിച്ചത്.

പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബീറ്റി പറഞ്ഞു. 54 കാരനായ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൌട്ട്. നോവലിന് നാഷണല്‍ ബുക് ക്രിറ്റിക്‌സ് സര്‍കിള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

155 നോവലുകളാണ് ഇത്തവണ പുരസ്‌കാര സമിതി വിലയിരുത്തിയത്. അന്തിമ പട്ടികയില്‍ ഇടം തേടിയത് ആറ് പുസ്തകങ്ങള്‍. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പൗരാവകാശ നിരാസം പ്രതിപാദിക്കുന്ന ഡു നോട്ട് സേ വി ഹാവ് നതിങ്, കനേഡിയന്‍ എഴുത്തുകാരനായ ഡേവിഡ് സലേയിയുടെ ആള്‍ ദാറ്റ് മാന്‍ ഈസ്, അമേരിക്കയുടെ ഒട്ടെസ മൊസ്‌ഫെഗിന്റെ ഐലീന്‍, ബ്രീട്ടീഷ് രചയിതാവ് ദെബോറ ലെവിയുടെ ഹോട്ട് മില്‍ക്ക്, ഗ്രെയിം മക്രീ ബുനെറ്റിന്റെ ഹിസ് ബ്ലഡി പ്രൊജക്ട് എന്നിവയായിരുന്നു ദി സെല്ലൌട്ടിന് പുറമെ അന്തിമപട്ടികയിലെത്തിയ മറ്റ് നോവലുകള്‍. ഇതില്‍ നിന്നണ് പുരസ്‌കാര സമിതി ഐകകണ്‌ഠേന ദി സെല്ലൗട്ടിനെ തെരഞ്ഞെടുത്തത് . പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.
54 കാരനായ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൗട്ട്. 50000 യൂറോ ആണ് അവാര്‍ഡ് തുക.

LEAVE A REPLY

Please enter your comment!
Please enter your name here