1436255352_KM_Maani1

 

ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ കണ്ടെ ത്തലുകള്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാനാവില്ളെന്ന് വിജിലന്‍സ്. മാണിക്കെതിരായി തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കണ്ടത്തെലുകള്‍ ഒഴിവാക്കണമെന്ന വിജിലന്‍സ് നിയമോപദേശകന്‍ സി.സി അഗസ്റ്റിന്‍ നിര്‍ദേശം വിജിലന്‍സ് തള്ളി. മാണിക്കെതിരെ തങ്ങള്‍ കണ്ടത്തെിയ വസ്തുതകളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണ്. സാഹചര്യ തെളിവുകള്‍ ഉണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here