1436255541_rajagopal

പ്രശസ്ത സ്പോര്‍ട്സ് ജേര്‍ണലിസ്റ്റും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ വി. രാജഗോപാല്‍ (63) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നിരവധി സുപ്രധാന കായികമേളകള്‍ മാതൃഭൂമിക്ക് വേണ്ടി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഒളിമ്പിക്സും ആറ് ഏഷ്യാഡും ഒരു യൂത്ത് ഒളിമ്പിക്സും ഇതില്‍ ഉള്‍പ്പെടും. മോസ്കോ (1980), ലോസ് ആഞ്ചല്‍സ് (1984), സിയോള്‍ (1988) ബാഴ്സലോണ (1992), അറ്റ്ലാന്‍റ (1996) എന്നീ ഒളിമ്പിക്സുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 47 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഗ്യാരി കാസ്പറോവും വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള ലോക ചെസ് ചാമ്പന്യഷിപ്പിന്‍െറ ഫൈനലും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് മാതൃഭൂമിയില്‍ നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചത്. അന്താരാഷ്ട്ര കായിക പുരസ്കാരമായ ലൊറെയ്സിന്‍െറ സെലക്ഷന്‍ പാനലില്‍ അദ്ദേഹം അംഗമായിരുന്നു. ഈ അംഗത്വം 12 വര്‍ഷം നീണ്ടു. മാതൃഭൂമിക്കുവേണ്ടി ആദ്യമായി ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തത് രാജഗോപാലാണ്. ഏറെക്കാലം മാതൃഭൂമി വാരാന്ത പതിപ്പില്‍ ഒളിമ്പ്യന്‍ എന്ന പേരില്‍ കോളം കൈകാര്യം ചെയ്തു. കേരള പ്രസ് അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അഗംമായിട്ടുള്ള അദ്ദേഹത്തിന് രണ്ട് തവണ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here