berlin-becker-tennis.jpg.image.784.410

ബർലിൻ ∙ജർമൻ ടെന്നീസ് താരം ബോറീസ് ബെക്കർ ആദ്യ വിമ്പിൾഡൻ കിരീടം നേടിയതിന്റെ മുപ്പതാം പിറന്നാൾ ഇന്ന് ജർമനിയിൽ ബെക്കർ ആരാധകർ ആഘോഷിക്കുന്നു.

1985 ജൂലൈ ഏഴിനായിരുന്നു 17 കാരനായ ബെക്കർ 27 കാരനായ ആഫ്രിക്കൻ താരം കെവിൻ കറണിനെ 6–3, 6–7, 7–6, 6–4 തോൽപിച്ച് ആദ്യ ഗ്രാൻസ് ലാം കിരീടം നേടിയത്. ഫൈനൽ കളി മൂന്ന് മണിക്കൂർ 38 മിനിറ്റ് നീണ്ടുനിന്നിരുന്നു. പിന്നീട് ബെക്കർ1986 ലും 1989 ലും വിമ്പിൾഡൻ ട്രോഫി നേടി.

ആദ്യ വിബിൾഡൻ ട്രോഫി നേടിയതിന്റെ തലേ രാത്രിയിൽ ട്രോഫി നേടുമെന്ന് സ്വപ്നം കണ്ടിരുന്നതായി മുപ്പത് വർഷം മുമ്പ് നടന്ന വിജയത്തെപ്പറ്റി ബെക്കർ മാധ്യമങ്ങളോട് പറഞ്ഞു. ജർമൻ വനിത ഇതിഹാസ താരം സ്റ്റെഫി ഗ്രാഫും ബെക്കറുടെ സമകാലികയാണ്.

 

 

berlin-becker-tennis-1.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here