നീണ്ട ക്യൂവിനു ശേഷം തന്റെ ഊഴം വന്നു.. അയാൾ തന്റെ റേഷൻ കാർഡ് നീട്ടി..കാർഡിലേക്കൊന്ന് നോക്കിയിട്ട് നടത്തിപ്പുകാരൻ മുഹമ്മദ് കുട്ടി കാക്കായുടെ ഒരു വല്ലാത്ത ചിരി…
ഒരു മാസത്തേക്ക് മോഹനനും കുടുംബത്തിനും സർക്കാർ “രണ്ട് കിലോ” അരി അനുവദിച്ചിട്ടുണ്ട് …എന്ന മറുപടി കേട്ട് അയാൾ അരിയെടുക്കാൻ കൊണ്ടുവന്ന വലിയ പ്ലാസ്റ്റിക് സഞ്ചി ജാള്യതയോടെ മറച്ചു പിടിച്ചു….കൂടെ 350 മില്ലി മണ്ണെണ്ണയുമുണ്ടെന്ന് കേട്ട് ആദ്യമൊന്ന് ഞെട്ടി..മുന്നൂറ്റി അമ്പത് മില്ലിയോ?? അതെ..അത്തർകുപ്പി മതിയാവും മോഹനാ…എന്നൊരു പരിഹാസവും..!!
ഒരു രൂപായ്ക്കും സൗജന്യമായും ഒക്കെ മുപ്പത് കിലോ അരിയും സാധനങ്ങളുമൊക്കെ നമ്മൾ കൊണ്ടുപോയിരുന്ന റേഷൻ കടയുടെ ഇന്നത്തെ അവസ്ഥയോർത്ത് വരിയിൽ നിൽക്കുന്ന ജബ്ബാറിന്റെ കമ്മന്റിങ്ങനെയായിരുന്നു..ആ..അത് ഉമ്മൻ ചാണ്ടീന്റെ കാലം..പോയ വണ്ടിയ്ക്ക് കൈകാണിച്ചിട്ട് കാര്യമില്ലെന്ന് മോഹനേട്ടനും പിറു പിറുത്തു…
ഇവരുടെ അടക്കം പറച്ചിൽ കേട്ടിട്ടെന്നോണം സഖാവ് ബീരാൻ കുട്ടി ഉടനെ വിശദീകരണവുമായി..വന്നു… ഫാഷിസത്തെ എതിർക്കാനാണ് വോട്ട് നൽകാനാവശ്യപ്പെട്ടത്..അല്ലാതെ അരി തരുമെന്ന് കരുതീട്ടൊന്നുമല്ലല്ലോ…ഹൊ കഞികുടി മുട്ടിയാലെന്താ.. അത് നടക്കുന്നുണ്ടല്ലോ എന്ന ഭാവമായിരുന്നു ..ചിലരുടെ മുഖത്ത്….!!
പൊതു വിതരണ സംബ്രദായം മെച്ചപ്പെടുത്താൻ വന്നവർ കഞിയിൽ ഒരു കിലോ പാറ്റയിട്ടതറിഞ ഞെട്ടലിലാണേവരും..ചിലർ ഞങ്ങളല്ല ഡൽഹീന്നാണെന്ന് പറയും അവരാവട്ടെ തിരുവനന്തപുരത്തേക്കും ചൂണ്ടും..ചുരുക്കിപ്പറഞാൽ എല്ലാവരും കൈ കഴുകി എന്നർത്ഥം…
രണ്ട് കി.ലോ അരിയ്ക്കും 350 മില്ലി മണ്ണെണ്ണയ്ക്കും വേണ്ടി ഓട്ടോ പിടിച്ചെത്തിയ മോഹനേട്ടൻ അരിശത്തോടെ തിരിഞു നടന്നു..തൊട്ടപ്പുറത്തെ മദീന ഹോട്ടലിൽ ദേശാഭിമാനി വായനയിൽ മുഴുകിയിരുന്ന ലോക്കൽ സെക്രട്ടറി സഖാവ് രാജൻ തന്റെ മുഖം ഒന്നൂടെ ദേശാഭിമാനിയിൽ പൂഴ്ത്തി തന്നെയാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി…. !!!

വര -ഇസ്ഹാഖ്

LEAVE A REPLY

Please enter your comment!
Please enter your name here