Telephone.jpeg.image.784.410

 

ഫ്രാങ്ക്ഫർട്ട്-ഡൽഹി∙ ഇന്ത്യയിലെ ടെലഫോൺ കണക്ഷനുകളുടെ എണ്ണം 100 കോടി കവിഞ്ഞു. ഇതിൽ 97.8 കോടിയോളം മൊബൈൽ ഫോൺ കണക്ഷനുകളാണ്. പ്രതിമാസം 70 ലക്ഷത്തോളം പുതിയ കണക്ഷനുളുകൾ പുതിയതായി ഉണ്ടാകുന്നുണ്ടെന്ന് ഇന്ത്യൻ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സിഡോട്ടിന്റെ ടെലികോം നെറ്റ്വർക്ക് പദ്ധതികൾ ഉദ്ഘാടനം ചെയ്വുമ്പോഴാണ് രാജ്യത്തെ ടെലഫോൺ കണക്ഷനുകളുടെ കണക്കുകൾ മന്ത്രി പുറത്തുവിട്ടത്.

ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 999.71 മില്യൺ ടെലഫോൺ കണക്ഷനുകളാണ് ഇന്ത്യയിലുള്ളത്. ഈ വർഷം ഏപ്രിൽ 30 വരെയുള്ള കണക്കുകളാണിത്. ഈ മാസത്തെ വയർലെസ്/മൊബൈൽ കണക്ഷനുകളുടെ എണ്ണം 973.35 മില്യണിൽ എത്തിയിരിക്കുന്നു. ഇന്ത്യയിൽ 300 മില്യൺ ഇന്റർനെറ്റ് കണക്ഷനുകൾ ലഭ്യമാണെന്നു മന്ത്രി പറഞ്ഞു. ഇത് 500 മില്യൺ ആക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ വാർത്ത യൂറോപ്യൻ ടെലികമ്മ്യൂണിക്കേഷൻ മേഖല വളരെ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here