getNewsI44mages.php

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോജ്‌സ്‌ ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര്‍ പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ മുപ്പത്തെട്ടാമത്‌ വാര്‍ഷികവും 2015 ജൂണ്‍ 27 ,28 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ശനിയാഴ്‌ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയെത്തുടര്‍ന്ന്‌ ബഹു: ബിനു ജോസഫ്‌ അച്ചന്‍ വചനസന്ദേശം നല്‍കി. ഞായറാഴ്‌ച ബഹു: ബിനു ജോസഫ്‌ അച്ചന്‍ വി: പെരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുകയും വി: കുര്‍ബ്ബാന മധ്യേ പരിശുദ്ധനായ മോര്‍ പത്രോസ്‌ ശ്ശീഹായുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്‌ഥ പ്രാര്‍ത്ഥനയും പെരുന്നാള്‍ ഏറ്റുകഴിച്ചവര്‍ക്കു വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തുകയുണ്ടായി. പരി: പൗലൊസ്‌ ശ്ശീഹ കോരിന്ത്യര്‍ക്ക്‌ എഴിതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നമ്മള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്‌തുവിന്റെ പത്രമായി തീരണമെന്ന്‌ അച്ചന്‍ തന്റെ വചനസന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധനായ പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മ ആചരിക്കുന്നതോടൊപ്പം ആ പരിശുദ്ധന്റെ ജീവിതമാര്‍ഗ്ഗം നമ്മുക്ക്‌ ക്രിസ്‌തിവിലേക്കുള്ള ഒരു മാര്‍ഗ്ഗമായിരിക്കണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.


പരി: പത്രോസ്‌ ശ്ശീഹായുടെ നാമത്തിലുള്ള ഈ ദേവാലയം ഈ നാടിനും പരി: സഭക്കും അനുഗ്രഹപ്രദമാണെന്നും അതിനു നേത്രത്വം കൊടുക്കുന്ന വന്ദ്യ: വികാരി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അച്ചനെ ദൈവത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നുവെന്നും അച്ചന്‍ സൂചിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന ഭക്‌തിനിര്‍ഭരമായ റാസയില്‍ വിശ്വാസികള്‍ എല്ലാവരും ഭാഗഭാക്കായി.

ഈ വര്‍ഷത്തെ പെരുന്നാളഘോഷങ്ങള്‍ക്ക്‌ റവ: ഡീക്കന്‍ ജെയ്‌ക്ക്‌ ജേക്കബ്‌ ശെമ്മാശ്ശനും (സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ പള്ളി) സഹോദര ഇടവകകളിലെ വിശ്വാസികളും പങ്കെടുക്കുകയുണ്ടായി.

പെരുന്നാളില്‍ ആദ്യാവസാനം പങ്കെടുത്ത ഹ്യൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി വികാരി ബഹു: ബിനു ജോസഫ്‌ അച്ചനും ചെറുതും വലുതുമായി സഹകരിച്ച വിശ്വാസികള്‍ക്കും ഇടവക ഭരണസമിതിക്കും ബഹു: ശെമ്മാശനും ഉള്ള നന്ദി വികാരി അച്ചന്‍ തന്റെ നന്ദി പ്രസംഗത്തില്‍ ആശംസിച്ചു. ഏകദേശം 2 മണിയോടുകൂടി വന്ദ്യ: വികാരി അച്ചന്‍ കൊടിയിറക്കിയതോടെ 2015 ലെ പെരുന്നാളാഘോഷങ്ങള്‍ക്കു തിരശ്ശീല വീണു. ഈ വര്‍ഷത്തെ പെരുന്നാളിനു വൈസ്‌ പ്രസിഡന്റ്‌ ശ്രീ ജയ്‌സണ്‍ ജോണ്‍ ട്രസ്‌റ്റി ശ്രീ സാബു മാത്യു, സെക്രട്ടറി ശ്രീ ജീവന്‍ തോമസ്‌ എന്നിവര്‍ നേത്യത്വം നല്‍കി. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌.

 

getNew33sImages.php

LEAVE A REPLY

Please enter your comment!
Please enter your name here