ജിസ്‌ന മാത്യു ഒഴികെ ഉഷ സ്‌കൂളിലെ രണ്ടു താരങ്ങള്‍ക്ക് ദേശീയ ജൂനിയര്‍ മീറ്റില്‍ മത്സരിക്കാന്‍ നേരിട്ട് പ്രവേശനം നല്‍കില്ലെന്നു സംസ്ഥാന അത്‌ലറ്റിക്ക് അസോസിയേഷന്‍. ടീമില്‍ ഇടമില്ലെങ്കില്‍ മൂവരും കേരളം വിട്ടേക്കും. ഗുജത്തിന്റെയോ എ.എഫ്.ഐയുടെയോ ബാനറില്‍ ദേശീയ ജൂനിയര്‍ മീറ്റിന്റെ ട്രാക്കിലിറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ റിയോ ഒളിംപിക് അത്‌ലറ്റിക്ക് ടീമില്‍ അംഗമായിരുന്നു ജിസ്‌ന മാത്യു (400 മീറ്റര്‍), ഷഹര്‍ബാന സിദ്ദീഖ് (200, 400), അബിത മേരി മാനുവല്‍ (800) എന്നിവരാണ് ദേശീയ ജൂനിയര്‍ മീറ്റില്‍ ഗുജറാത്തിന്റെയോ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെയോ ബാനറില്‍ ട്രാക്കിലിറങ്ങാന്‍ ഒരുങ്ങുന്നത്.

സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത നേടാത്തതിന്റെ പേരിലാണ് മൂവരും ദേശീയ ജൂനിയര്‍ മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോകുന്നത്. ദേശീയ ജൂനിയര്‍ അത്‌ലറ്റിക്ക്് മീറ്റിനുള്ള കേരള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പട്ടിക പ്രഖ്യാപിച്ച ശേഷം മാത്രമേ പി.ടി ഉഷയും താരങ്ങളും അന്തിമ തീരുമാനം എടുക്കൂ.

ഈ സീസണില്‍ തുടര്‍ച്ചയായി ദേശീയ രാജ്യാന്ത മത്സരങ്ങളില്‍ മികവു തെളിയിച്ച മൂന്നു താരങ്ങള്‍ക്കും ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാന്‍ നേരിട്ട് എന്‍ട്രി നല്‍കണമെന്ന് പി.ടി ഉഷ സംസ്ഥാന അത്‌ലറ്റിക്ക് അസോസിയേഷനു കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ 11 നാണ് ഇതുസംബന്ധിച്ച് ഉഷ അസോസിയേഷനു കത്ത് നല്‍കിയത്. എന്നാല്‍, കത്തില്‍ തീരുമാനം എടുക്കാതെ നീട്ടികൊണ്ടു പോയ അസോസിയേഷന്‍ എറണാകുളത്ത് സംസ്ഥാന മീറ്റ് തുടങ്ങുന്നതിന്റെ തലേന്ന് 27നു രാത്രിയാണ് മത്സരിക്കാതെ പ്രവേശനം നല്‍കില്ലെന്ന് മറുപടി നല്‍കിയതെന്നു ഉഷ പറഞ്ഞു.

സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത തെളിയിച്ചില്ലെങ്കില്‍ മൂവര്‍ക്കും ദേശീയ മീറ്റിലേക്ക് നേരിട്ട് എന്‍ട്രി നല്‍കാനാവില്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി പി.ഐ ബാബുവിന്റെ നേതൃത്വത്തില്‍ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തീരുമാനം എടുത്തത്. ഉഷയുടെ കത്ത് കിട്ടിയപ്പോള്‍ തന്നെ താരങ്ങളെ സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത തെളിയിച്ചാലേ ദേശീയ മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തൂ 

എന്നാല്‍, കത്തിലെ ആവശ്യം നിരസിച്ച കാര്യം മേളയുടെ തലേനാള്‍ രാത്രിയാണ് അറിയിച്ചതെന്നും, മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെങ്കില്‍ താരങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയുമായിരുന്നെന്നും പി.ടി ഉഷ പറഞ്ഞു. സംസ്ഥാന ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ടാല്‍ എ.എഫ്.ഐയുടെയോ ഗുജറാത്തിന്റെയോ ബാനറില്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ മൂവരും ട്രാക്കിലിറങ്ങുമെന്ന് ഉഷയും സൂചന നല്‍കി. തന്റെ ശിഷ്യകള്‍ കേരളത്തിനായി മത്സരിക്കുന്നതിലാണ് അഭിമാനവും ആവേശവുമെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ മറ്റു വഴികള്‍ തേടാതെ നിര്‍വാഹമില്ലെന്ന സൂചനയും ഉഷ നല്‍കിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here