getP67hoto.php
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി നോര്‍ത്ത് ബ്രണ്‍സ് വിക്കില്‍ നടക്കാനിറങ്ങിയ ഇന്ത്യക്കാരന്‍ രോഹിത് പട്ടേലിനെ(51) തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ചു റോഡില്‍ തള്ളിയ സംഭവം ജൂലായ് ആദ്യവാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സംഭവത്തോടനുബന്ധിച്ച് 24 വയസ്സുള്ള നൈല്‍ കില്‍ഗോര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
മര്‍ദ്ദനമേറ്റു തലയില്‍ നിന്നും രക്തം ഒഴുകികൊണ്ടിരുന്ന പട്ടേലിനെ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരാളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് രോഹിതിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
പട്ടാപകല്‍ ഉണ്ടായ ഈ സംഭവത്തെ വംശീയ അക്രമമായിട്ടാണ്(Hate Crime) പോലീസ് തന്നെ വിശേഷിപ്പിച്ചത്.
ന്യൂജേഴ്‌സി ഗവര്‍ണേഴ്‌സ് പോയിന്റ്, കോളനി ഓക്ക്‌സ് നൈബര്‍ഹുഡ് എന്നിവിടങ്ങളില്‍ നിന്നും നിരവധി ഇന്ത്യന്‍ വംശജര്‍ മര്‍ദ്ദിക്കപ്പെട്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറയുന്നു.
അക്രമങ്ങള്‍ക്ക് പുറകില്‍ ഈ യുവാവ് തന്നെയാണെന്നാണ് ദൃക്‌സാക്ഷികളുടേയും, മര്‍ദ്ദനമേറ്റവരുടെയും വിവരങ്ങളില്‍ നിന്നും പോലീസ് മനസ്സിലാക്കുന്നത്.
നിരപരാധിയായ പിതാവിനെ എന്തിനാണ് ഇങ്ങനെ മര്‍ദ്ദിച്ചവശനാക്കിയതെന്ന് മനസ്സിലാക്കുന്നില്ല. രോഹിതിന്റെ മകന്‍ ദീപന്‍ പട്ടേല്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ അലബാമയില്‍ നടക്കാനിറങ്ങിയ സുരേഷ്ഭായ് പട്ടേലിനെ അകാരണമായി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചസംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ അക്രമണവിധേയമാകുന്ന സംഭവങ്ങള്‍ നിരവധിയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here