getNews45Images.php
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുടെ  സ്വന്തം ചാനല്‍  ആയ  പ്രവാസി ചാനല്‍ ഏര്‍പ്പെടുത്തിയ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015 പുരസ്‌കാരത്തിന് വോട്ട് ചെയ്യാനുള്ള സമയം  ദിവസ്സങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ മത്സരാര്‍ത്ഥികളില്‍ മുന്നിലെത്തി നില്‍ക്കുന്നവര്‍ തമ്മില്‍ വാശിയേറിയ പോരാട്ടം.  ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 32.51 ശതമാനം വോട്ടുമായി കാനഡയില്‍ നിന്നുള്ള ജോണ്‍ പി മുന്നേറുമ്പോള്‍ 31.07 ശതമാനം വോട്ടുമായി ടി എസ ചാക്കോ രണ്ടാമത് എത്തി നില്‍ക്കുന്നു
യുദ്ധം മുറുകുമ്പോള്‍ അവസാന  പോരാട്ടം രണ്ടു പ്രമുഖ വ്യക്തികളില്‍ എത്തി നില്ക്കുന്നു,പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ടി.എസ് ചാക്കോ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്ന് ജോണ്‍ പി. ജോണുമായി  തമ്മില്‍ ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍  ഇതു അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരമാണോ എന്ന് പോലും തോന്നിപ്പോകുന്നു.
അവാര്‍ഡിന്റെ പേര് പോലെ തന്നെ  ഏറ്റവും  മികച്ച പൊതു പ്രവര്‍ത്തകരില്‍ ഒരാളെ കണ്ടെത്താനുള്ള മലയാളിയുടെ അഭിവാഞ്ജ ആയിരിക്കാം ഈ കടുത്ത മത്സരത്തിനു പിന്നിലെന്ന് പ്രമുഖ നിരീക്ഷകര്‍ വിലയിരുത്തുന്നു,
എന്തായാലും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവിനെ കണ്ടെത്തുവാനുള്ള വോട്ടിങ്ങില്‍ പങ്കെടുത്ത്  യഥാര്‍ത്ഥ വിജയിയെ കണ്ടെത്തുവാന്‍ പ്രവാസി ചാനല്‍ മലയാളികളോട്  അഭ്യര്‍ഥിക്കുന്നു.
ഓണ്‍ലൈന്‍ വോട്ടിങ്  ജൂലൈ 11 രാത്രി 12 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) അവസാനിക്കും   2015 ലെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവിനെ  ജൂലൈ 12 നു പ്രഖ്യാപിക്കും,പുരസ്‌കാര ചടങ്ങ് സെപ്റ്റംബര്‍ 7 നു വൈകുന്നേരം 5 മണിക്ക് ന്യൂയോര്‍ക്ക്   ബെല്‍റോസിലുള്ള ഗ്ലെന്‍ഓക്‌സ് ഹൈസ്‌കൂളില്‍ വച്ച് നടക്കും,  പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന ചടങ്ങിലേ ക്ക് എല്ലാ മലയാളികളെയും പ്രവാസി ചാനല്‍ സ്വാഗതം ചെയുന്നു.
ഇനിയും വോട്ടു ചെയ്യാന്‍ www.pravasichannel.com/namy എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓണ്‍ലൈന്‍ വഴി ലോകത്തെവിടെ നിന്നും വോട്ട് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും, പ്രവേശന പാസ്സിനും 19083455983
വാര്‍ത്ത : ജോസഫ് ഇടിക്കുള

 

LEAVE A REPLY

Please enter your comment!
Please enter your name here