jet-airways.jpg.image.784.410

മസ്ക്കറ്റ്∙ ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- ദുബായ് ജെറ്റ് എയർവേസ് വിമാനം മസ്ക്കറ്റിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 54 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

അടിയന്തിര ലാൻഡിങ്ങിനായി വിമാനത്താവളം താൽകാലികമായി അടച്ചിരുന്നതായി ഒമാൻ എയർപോർട്ട് മാനേജ്മെന്റ് കമ്പനി സിഇഒ അറിയിച്ചു. 9 ഡബ്ല്യൂ 536 എന്ന മുംബൈ-ദുബൈ വിമാനമാണ് സുരക്ഷാ പ്രശ്നങ്ങൾ കാരണം അടിയന്തിരമായി നിലത്തിറക്കിയതെന്ന് ജെറ്റ് എയർവേസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി.

വിമാനങ്ങൾക്കു നേരെ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ ബോബ് ഭീഷണിയാണിത്. ചൊവ്വാഴ്ച ടർക്കിഷ് എയർലൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. ബാങ്കോക്കിൽ നിന്നു ഇസ്തംബുളിലേക്ക് പോയ വിമാനമായിരുന്നു ഇത്

LEAVE A REPLY

Please enter your comment!
Please enter your name here