അതിവേഗം എന്നെ പുറത്താക്കി നിങ്ങൾ 
കരുതലായ് കരുതി കാത്തുവച്ചിരുന്നിട്ടും
നിനയ്ക്കാത്ത നേരത്തു പോകേണ്ടി വന്നതാൽ 
കഷ്ടത്തിലാക്കി ഞാൻ നിങ്ങളെയും   ..
 നനവിലും തീയിലും തെല്ലും തൊടാതെ
നെഞ്ചോട് ചേർത്തെന്നെ   കരുതിയോരെ  
അക്ഷമരായ് ഉപേക്ഷിച്ചിടുവാനെത്ര തിടുക്കം
 കാട്ടുന്നു നിങ്ങളീയിരവിലും പകലിലും  ?
ഓർക്കണം നിങ്ങളെൻ  സേവനത്തെ 
മറക്കരുതീ മുഖം മരിക്കുവോളം !  
അല്ലെങ്കിൽ തന്നെയീ  ജീവിതമിങ്ങനാ –
പ്രിയമുള്ളതാകും ചിലനേരം നമ്മൾ 
അപ്രിയമാകും  പെടുന്നനെയും !!!! 
അഞ്ഞൂറും ആയിരോം പോയതുപോൽ 
പോകുവാനുള്ളവർ മാത്രം നമ്മൾ !!

ഷീലമോൻസ്  മുരിക്കൻ 

LEAVE A REPLY

Please enter your comment!
Please enter your name here