അമേരിക്കയുടെ മൂല്യങ്ങളില്‍ നിന്നും ചട്ടങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ റഷ്യക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രസിഡന്റ് ബരാക് ഒബാമ.

തന്റെ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനു ജര്‍മ്മനിയിലെത്തിയ ഒബാമ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലേ മര്‍ക്കലിനൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ട്രംപ് തന്റെ കാലത്തെ ഭരണ നടപടികള്‍ തുടരില്ലെന്നാണ് കരുതിയതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ചുമതലയേറ്റെടുത്താല്‍ പിന്നെ കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണണമെന്നും ഒബാമ ആവശ്യപ്പെട്ടു. അതേസമയം ട്രംപിന്റെ നിലപാടുകള്‍ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here