SP-NEYMAR-2-col-colour.jpg.image.784.410

ന്യൂഡൽഹി∙ ബ്രസീൽ ഫുട്ബോൾ ടീം നായകനും ബാർസിലോന സ്ട്രൈക്കറുമായ സൂപ്പർതാരം നെയ്മർ നിലവിലെ ഒന്നാംനിര താരങ്ങളായ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും കടത്തിവെട്ടുന്ന കാലം വിദൂരമല്ലെന്ന് മുൻ ബ്രസീൽ താരം റോബർട്ടോ കാർലോസ്. മെസിമാരേക്കാളും റൊണാൾഡോമാരേക്കാളും താൻ ഇഷ്ടപ്പെടുന്നത് നെയ്മറിനെയാണെന്നും ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം എഡിഷനിൽ ഡൽഹി ഡൈനാമോസിന്റെ പരിശീലകനായി എത്തുന്ന റോബർട്ടോ കാർലോസ് വ്യക്തമാക്കി.

മെസിയും റൊണാൾഡോയും ഏറ്റവും മികച്ച കളിക്കാരാണെന്നതിൽ തർക്കമില്ല. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം മികച്ച കളിക്കാരൻ നെയ്മറാണ്. വരുംനാളുകളിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി എണ്ണപ്പെടുക നെയ്മറായിരിക്കും. കാരണം, അദേഹമൊരു സമ്പൂർണനായ കളിക്കാരനാണ് – കാർലോസ് പറഞ്ഞു.

മെസിയും റൊണാൾഡോയും ദിനംപ്രതി മികവു വർധിക്കുന്നവരാണെങ്കിലും ഇവർക്കൊപ്പമെത്താനാണ് നെയ്മറിന്റെ ശ്രമം. ഏതാനും നാളുകൾക്കുള്ളിൽ ഇവരെ മറികടന്ന് നെയ്മർ ഏറ്റവും മികച്ച താരമായി മാറുമെന്നും കാർലോസ് അഭിപ്രായപ്പെട്ടു. നിലവിൽ ഈ മൂവർ സംഘത്തിലെ ഏറ്റവും മികച്ചയാൾ മെസിയാണെന്ന് നെയ്മർ അംഗീകരിച്ചിട്ടുള്ള കാര്യവും കാർലോസ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here