ചെന്നൈ∙ ചെന്നൈ വിമാനത്താവളത്തിൽ എയ്റോ ബ്രിഡ്ജിലിടിച്ച് ഗോ എയർ വിമാനത്തിനു കേടുപറ്റി. ജി 8-305 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിലെ 168 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

അപകടം നടക്കുന്ന സമയത്ത് എയ്റോ ബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നയാൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നതായി ഗോ എയർ അധികൃതർ വ്യക്തമാക്കി. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ വാതിലിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷിക്കുമെന്ന് ചെന്നൈ എയർപോർട്ട് ജയറക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here