ഉഫ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തവർഷം പാക്കിസ്ഥാൻ സന്ദർശിക്കും. പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിലേയ്ക്കുള്ള നവാസ് ഷെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചു. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകി. ഉഫയിൽ നടന്ന കൂടിക്കാഴ്ചയിൽ ഷെരീഫ് ക്ഷണിച്ചപ്പോഴാണ് മോദി ഉറപ്പു നൽകിയത്. എസ്‌സിഒ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയിലെ മറ്റു തീരുമാനങ്ങൾ:

∙ ഭീകരവാദത്തെക്കുറിച്ച് ചർച്ച നടത്തുന്നതിനായി ദേശീയ സുരക്ഷ ഉപദേശാഷ്ടക്കളുടെ യോഗം ഡൽഹിയിൽ ചേരും

∙ അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിഎസ്എഫും പാക്ക് റേഞ്ചേഴ്സും തമ്മിൽ ചർച്ച നടത്തും.

∙ ഇരുരാജ്യങ്ങളിലും പിടിയിലുള്ള മൽസ്യത്തൊഴിലാളികളെയും ബോട്ടുകളും 15 ദിവസത്തിനുള്ളിൽ വിട്ടുനൽകും.

∙ ഇരു രാജ്യങ്ങളിലുമുള്ള തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തും.

∙ മുംബൈ ഭീകരാക്രമണക്കേസിൽ സാക്കിയൂർ റഹ്മാൻ ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here