മുംബൈ∙ മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സീസണിന്റെ താരലേലത്തിൽ നേട്ടമുണ്ടാക്കിയത് മലയാളിതാരം റിനോ ആന്റോയും യുജിൻസൺ ലിങ്ദോയുമാണ്. 27.5 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുജിൻസൺ ലിങ്ദോയെ 10.5 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ എഫ്സി സ്വന്തമാക്കിയത്. മലയാളി താരം റിനോ ആന്റോയെ 90 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയാണ് സ്വന്തമാക്കിയത്. 17.5 ലക്ഷം രൂപയായിരുന്നു റിനോയുടെ അടിസ്ഥാനവില.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരമായ സുനിൽ ഛേത്രിയെ മുംബൈ എഫ്സി 1.2 കോടി രൂപയ്ക്ക് സ്വന്തമാക്കി. 80 ലക്ഷം രൂപയായിരുന്നു ഛേത്രിയുടെ അടിസ്ഥാന വില. 40 ലക്ഷം അടിസ്ഥാനവിലയുള്ള മലയാളി താരം അനസ് എടത്തൊടികയെ ഡല്‍ഹി ഡയനാമോസ് 41 ലക്ഷം രൂപയ്ക്കും വിളിച്ചെടുത്തു. മുംബൈയിലെ പലേഡിയം ഹോട്ടലിലാണ് ലേലം നടക്കുന്നത്.

സെയ്ത്യസെന്‍ സിങ്, റോബിന്‍സിങ്, യൂജിന്‍സണ്‍ ലിങ്‌ദോ തുടങ്ങി താരങ്ങൾക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ് രംഗത്തുണ്ടായിരുന്നു. എന്നാൽ വലിയ വില നൽകി താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറല്ലായിരുന്നു. എന്നാൽ രണ്ട് താരങ്ങളെ സ്വന്തമാക്കാൻ വേണ്ടി കൊല്‍ക്കത്ത ഇറക്കിയത് 1.58 കോടി രൂപയാണ്. പുണെയും ഒന്നര കോടിയും ചിലവിട്ടു. ചെന്നൈ 1.46 കോടി, ഡല്‍ഹി 92 ലക്ഷം എന്നിങ്ങനെയാണ് മറ്റു ടീമുകൾ ചിലവിട്ട തുക. കേരള ബ്ലാസ്റ്റേഴ്സിനു പുറമെ ഗോവയും കളിക്കാരെ വിളിച്ചെടുത്തില്ല.

∙ 20 ലക്ഷം രൂപ അടിസ്ഥാനവിലയുള്ള സെയ്ത്യാസെന്‍ സിങ്ങിനെ 56 ലക്ഷം രൂപയ്ക്ക് നോര്‍ത്ത് ഈസ്റ്റ് വിളിച്ചെടുത്തു.

∙ മലയാളി താരം റിനോ ആന്റോയെ 90 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കി.

∙ ഇന്നത്തെ ലേലത്തിൽ ഏറ്റവും വിലയേറിയ മലയാളി താരമായി റിനോ ആന്റോ. 17.5 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില

∙ ഗോള്‍ കീപ്പർ കരണ്‍ജിത്ത്‌സിങ്ങിനെ 65 ലക്ഷം രൂപയ്ക്ക് ചെന്നൈയിന്‍ എഫ്സി വിളിച്ചെടുത്തു. 60 ലക്ഷം രൂപയായിരുന്നു കരണ്‍ജിത്ത്‌സിങ്ങിന്റെ അടിസ്ഥാനവില.

∙ 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ സിങ്ങിനെ 51 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡയനാമോസ് സ്വന്തമാക്കി.

∙ റോബിന്‍ സിങ്ങിനായി കേരളാ ബ്ലാസ്റ്റേഴ്സ് വിലപേശിയെങ്കിലും 51 ലക്ഷം രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.

∙ മധ്യനിരതാരം അരാറ്റ ഇസുമിയെ 68 ലക്ഷം രൂപയ്ക്ക് അത്‌ലറ്റിക്കോ കൊല്‍ക്കത്ത വിളിച്ചെടുത്തു.

∙യൂജിന്‍സണ്‍ ലിങ്‌ദോയെ ബാംഗ്ലൂര്‍ എഫ്സി 1.05 കോടി രൂപയ്ക്ക് വിളിച്ചു, അടിസ്ഥാന വില 27.5 ലക്ഷം രൂപ.

∙ ഇന്നത്തെ ലേലത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയതും മേഘാലയക്കാരനായ യൂജിന്‍സണ്‍ ലിങ്‌ദോയാണ്.

∙ 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം അനസിനെ 41 ലക്ഷം രൂപയ്ക്കാണ് ഡൽഹി വിളിച്ചെടുത്തത്.

മധ്യനിര താരം തോയ് സിങ്ങിനെ ചെന്നൈയിന്‍ എഫ്.സി 86 ലക്ഷത്തിന് സ്വന്തമാക്കിയപ്പോൾ യുജിൻസൺ ലിങ്ദോയെ 1.05 കോടി രൂപയ്ക്കും ജാക്കിചാന്ദ്‌സിങ്ങിനെ 45 ലക്ഷം രൂപയ്ക്കും പുണെ എഫ്സി സ്വന്തമാക്കി. 22 കോടി രൂപയുടെ ‘ബിസിനസ്’ ഇന്നു നടന്നേക്കാമെന്നാണു കണക്കുകൂട്ടുന്നത്.

ഐഎസ്എൽ കളിക്കുന്ന എട്ടു ടീമുകളിലുമായി ഇതിനകം 64 കളിക്കാർ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഓരോ ടീമിനും ഇന്ത്യക്കാരായ 13 കളിക്കാരെ റജിസ്റ്റർ ചെയ്യാമെന്ന നിബന്ധന കഴിഞ്ഞ ദിവസം സംഘാടകർ ഭേദഗതി ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here