എഫ്.സി പൂനെ സിറ്റിക്കെതിരെ സ്വന്തം തട്ടകമായ കൊച്ചിയില്‍ കളിയുടെ പൂര്‍ണാധിപത്യം കൈക്കലാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോള്‍ വിജയം. കളിയുടെ ആദ്യം തന്നെ ഏഴാം മിനിറ്റില്‍ ഡക്കന്‍സ് നാസണിന്റെ കാലില്‍ നിന്നാണ് കേരളത്തിനു വേണ്ടി ആദ്യഗോള്‍ പൂനെയുടെ വല കുലുക്കുന്നത്. മലയാളി താരം വിനീത് അടക്കം കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കളിയിലുടനീളം നല്ല അവസരങ്ങള്‍ ഉണ്ടായെങ്കിലും ലക്ഷ്യം കണ്ടില്ല. അവസരങ്ങള്‍ മുതലാക്കി പോസ്റ്റിലേക്ക് വീശിയെങ്കിലും ഗോളിയുടെ മികവില്‍ ഗോള്‍ ഒഴിവാകുകയായിരുന്നു. 57-ാം മിനിറ്റില്‍ ആരോണ്‍ ഹ്യൂസിന്റെ വക വീണ്ടുമൊരു ഗോള്‍ പിറന്നു. മലയാളി താരം സി.കെ വിനീതിന്റെ പാസാണ് ഹ്യൂസ് ഗോളാക്കി മാറ്റിയത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ഹ്യൂസിന്റെ ആദ്യ ഗോളാണിത്. 90-ാം മിനിറ്റില്‍ റോഡ്രിഗസാണ് പൂനെയ്ക്കു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here