ജെറുസലേം : രണ്ടായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് യഹൂദാചാരപ്രകാരം അടക്കം ചെയ്യപ്പെട്ട ക്രിസ്തുവിന്റെ തിരുശരീരം സംസ്കരിച്ച  ജറുസലേമിലെ ‘ദ ചർച്ച് ഓഫ് ഹോളി സെപ്പൽച്ചറി’ലെ   കല്ലറയുടെ ഉപരിഘടന തുറന്നപ്പോൾ അത്ഭുതങ്ങൾ നടക്കുന്നതായി  ജറുസലേമിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബർമാസം ആണ് വൻ ശാസ്ത്രസംഘത്തിന്റെയും വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളായി എത്തിയ പുരോഹിതരുടെയും സാന്നിദ്ധ്യത്തിൽ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിഘടന തുറന്നത്. മേഘങ്ങൾ വൃത്തം വരച്ചു  ജറുസലേമിന് വലയം ചെയ്യുന്ന അത്ഭുത ദൃശ്യം നേരിട്ടും  മാധ്യമങ്ങളിലൂടെയും  കണ്ടറിഞ്ഞ   അനേകലക്ഷം  ആളുകളിൽ ഇത്   വിസ്മയം ഉളവാക്കി. മണിക്കൂറുകളോളം ഉയർന്നുകേട്ട ട്രംപറ്റിന്റെ സംഗീത ശബ്ദത്തിന്റെ ഉറവിടവും അജ്ഞാതമാണ്. അസ്വാഭാവികമായ പലമാറ്റങ്ങളും ശാസ്ത്രസംഘത്തിന്റെ ഉപകരണങ്ങളിൽ സംഭവിക്കുന്നതായും  അവിടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രദേശത്തു കാന്തിക വികിരണം (ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ) പരക്കുന്നതായി  അവിടുത്തെ വാർത്ത മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ ചർച്ചചെയ്യുന്നു. സംഭവത്തിനു സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകയും ‘ടെറി സെയിന്റ് ‘മാഗസിന്റെ എഡിറ്റർ ഇൻ-ചീഫുമായ മാരി ആർമില്ല ബ്യുലിയ അവിടെ പരക്കുന്ന പ്രത്യേക പരിമളത്തെ താൻ അനുഭവിച്ചറിഞ്ഞുവെന്നും ഈ അത്ഭുതങ്ങൾ സത്യമാണെന്നതിന് ദൃക്‌സാക്ഷിയാണെന്നും പുറംലോകത്തോട് പറഞ്ഞു. 

ഈ നൂറ്റാണ്ടിൽ ഇതാദ്യമായാണ് പുന :നിർമ്മാണത്തിനായി കല്ലറ തുറക്കുന്നത്.1809ൽ കല്ലറയുടെ ഉപരിഘടനയിലെ മാർബിൾ ഫലകം പകുതി തുറന്നപ്പോഴും സമാന അനുഭവങ്ങൾ സംഭവിച്ചുവെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

ഈ കല്ലറ തുറക്കൽ ക്രിസ്തുവിന്റെ കാലഘട്ടത്തെ കുറിച്ചും ചരിത്രത്തിലെ ക്രിസ്തു സാന്നിദ്ധ്യത്തെകുറിച്ചും   പഠനങ്ങളിലൂടെയും  ഗവേഷണങ്ങളിലൂടെയും ശാസ്ത്രം മുന്നോട്ടുപോയി ആത്മീയവെളിച്ചം കണ്ടെത്തുകതന്നെ ചെയ്യും എന്ന് ക്രൈസ്തവ വിശ്വാസികൾ പ്രത്യാശിക്കുന്നു . 

 വിശുദ്ധ ബൈബിൾ പ്രകാരം കുരിശു മരണത്തിനുശേഷം യേശുവിന്റെ തിരുശരീരം യഹൂദാചാരമനുസരിച്ചു അടക്കം ചെയ്യപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്.ഒന്നാം നൂറ്റാണ്ടിൽ ജൂതന്മാർ ഉപയോഗിച്ചിരുന്ന ശവക്കല്ലറകൾക്കു സമാനമാണ് ക്രിസ്തുവിന്റെ കല്ലറ എന്ന കാര്യം ഇതിനോടകം ശാസ്ത്രീയമായി തെളിയിച്ചിരുന്നു.

1 COMMENT

  1. യേശുവിന്റെ കല്ലറ തുറന്നതു October 28, 2016. കാഹളം മുഴക്കുന്നത്പോലുള്ള ശബ്ദവും, മേഘങ്ങൾ വൃത്തം വരച്ചു ജറുസലേമിന് വലയം ചെയ്യുന്നതുമായ ദൃശ്യം യെരുശലേമിനു മുകളിൽ പ്രത്യക്ഷമായതു October 1 , 2016 ൽ ആണെന്നു താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ പറയുന്നു.
    https://www.youtube.com/watch?v=0mLWdM4KAr0 (വീഡിയോ പബ്ലിഷ് ചെയ്ത തീയതി October 3 , 2016)
    യേശുവിന്റെ കല്ലറ തുറക്കുന്നതിനു ഏകദേശം 1 മാസം(27 ദിവസം) മുൻപ് ഉണ്ടായ ഈ സംഭവത്തെ കല്ലറ തുറന്നതുമായി ബന്ധപ്പെടുത്തുന്നത് ശരിയാണോ
    ഇതിനു കൂടുതൽ അടുത്ത ബന്ധം October 2മുതൽ 4 വരെ നടന്ന “Rosh Hashanah, The Jewish New Year (https://en.wikipedia.org/wiki/Rosh_Hashanah) also known as Feast of Trumpets – കാഹളനാദ പെരുനാൾ” ഇതിനോടല്ലേ.

    ഇതു Rosh Hashanah യുമായി ബന്ധപ്പെട്ടുണ്ടായ അത്ഭുത പ്രതിഭാസമോ, Rosh Hashanah യുമായി ബന്ധപ്പെട്ടുണ്ടാക്കിഎടുത്ത artificial പ്രതിഭാസമോ ആയിക്കൂടെ, because ഇസ്രായേൽ technologically മുന്നിട്ടു നിൽക്കുന്ന ഒരു രാജ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here