ബ്രിസ്ബയിൻ: – ഉഴവൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ രണ്ടാം വർഷ സംഗമം നിരവധി കുടുംബങ്ങളുടെ കൂട്ടായ്മയോടെ ബ്രിസ്ബയിനിൽ നടത്തപ്പെട്ടു. സംഗമത്തിനോടനുബന്ധിച്ചുള്ള വൺഡേ ട്രിപ്പ് സൺഷൈൻ കോസ്റ്റ് മലേനിയിലെ കേരളത്തനിമ നിറഞ്ഞ പ്രദേശത്തേക്കായിരുന്നു. ഇരുപത്തേഴോളം ഉഴവൂർ നിവാസികൾ ഒത്തുചേർന്ന സംഗമം പഴയകാല ഓർമ്മകൾ നിറഞ്ഞുനിന്ന ഒരു

അപൂവ്വ സംഗമമായി മാറി.ഈ ഹദ്യമായ ചടങ്ങിൽ വച്ച് നാട്ടിൽ നിന്നെത്തിയ ത്രേസ്യാമ്മ വാഴപ്പിള്ളി ൽ,വൽസമ്മ ഫിലിപ്പ് വേലിക്കട്ടേൽ, ഏലിയാമ്മ അഞ്ചം കുന്നത്ത്, എന്നിവരെ പ്രത്യേകമായി ആദരിച്ചു. വളരെ ചിട്ടയോടും ക്രമക്കേടും കൂടെ ബ്രിസ്ബയിനിൽ നിന്നും ആരംഭിച്ച സംഗമ യാത്ര മലേ നി സയന്റിഫിക് പാർക്കിൽ എത്തിച്ചേർന്നപ്പോൾ സിബി പനങ്കാലായിലിന്റെ നേതൃത്വത്തിൽ സംഗമ യാത്രയെ സ്വീകരിച്ചു. ശേഷം ഉഴവൂർ സംഗമ യാത്രാഗംങ്ങൾ മലേ നിഡയറി ഫാം, ബോട്ടാണിക്കൽ ഗാർഡൻ, എന്നിവ സന്ദർശിച്ചു.                   

തുടർന്ന് ജയ്മോൻ മൂര്യൻ മാലിൽ, അനിത എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ കലാപരിപാടികൾ ഹൃദ്യമായിരുന്നു. ഇത് ഉഴവൂർ സംഗമത്തിന് താളവും കൊഴുപ്പും ഏകി. കലാപരിപാടികളാൽ വിജയികളായ സാലി സിബി, വിജി, ജൂബി, സോണിയാ, നാൻസി ജയ് നമ്മ, ഷീബ, സാലി, സുനിൽ, സിമി, ജെനി- എന്നിവർക്ക് സി ബി അഞ്ചാം കുന്നത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന സംഗമത്തെക്കുറിച്ച് ലയോള മാടപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചർച്ചകൾ നടത്തി. യോഗത്തിൽ ജോൺ പിറവം സ്വാഗതവും സുനിൽ പൂത്തോലിക്കൽ, ജോസ്മോൻ വാഴപ്പിള്ളാൽ, ജോസഫ് കുഴിപ്പിള്ളിൽ, സുനിൽ കാരയ്ക്കൽ, സൈമൺ വാഴപ്പിള്ളി ൽ, എന്നിവർ സംസാരിച്ചു. അടുത്ത ഉഴവൂർ സംഗമ കൂട്ടായ്മ 2017 – ന് ഏപ്രിലിൽ വളരെ വിപുലമായി നടത്തുവാൻ തീരുമാനിച്ചു  പിപ്സ് വേലിക്കെട്ടേൽ നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here