കഴിഞ്ഞ ദിവസം നിര്യാതയായ മേരി ഏബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകള്‍ ഐ.പി.സി സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോണ്‍ പുറത്തുവച്ചു ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച നടക്കും.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപകന്‍ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്റെ മരുമകളും, ഐ.പി.സിയുടെ മുന്‍ പ്രസിഡന്റും, സീനിയര്‍ ജനറല്‍ മിനിസ്റ്ററുമായ ടി.എസ് ഏബ്രഹാമിന്റെ ഭാര്യയുമാണ് മേരി ഏബ്രഹാം (91). നവംബര്‍ 21-നായിരുന്നു അന്ത്യം.

കുമ്പനാട് പൂഴിക്കാലായില്‍ പാസ്റ്റര്‍ പി.റ്റി. ചാക്കോ- അന്നമ്മ ദമ്പതികളുടെ മകളാണ് മേരി. ആന്ധ്രാപ്രദേശില്‍ പ്രേക്ഷിത പ്രവര്‍ത്തനത്തിനായി മാതാപിതാക്കള്‍ പോയതിനാല്‍ മേരിയുടെ വിദ്യാഭ്യാസം സെക്കന്ററാബാദിലായിരുന്നു. ബിരുദാനന്തരം അദ്ധ്യാപകവൃത്തിയിലായിരുന്ന മേരി മികച്ച അദ്ധ്യാപികയ്ക്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.

അര ദശാബ്ദത്തിലേറെ പാസ്റ്റര്‍ ടി.എ ഏബ്രഹാമിനൊപ്പം പ്രവര്‍ത്തിച്ച മേരി ഏബ്രഹാം കുമ്പനാട് ലേഡീസ് ബൈബിള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, ഐ.പി.സി സോദരീസമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: ഡോ. വല്‍സന്‍ ഏബ്രഹാം, മോളി, സ്റ്റാര്‍ലാ, ഷെര്‍ലി. മരുമക്കള്‍: ലാലി, ജേക്കബ്, ലൂക്ക്, വിജയ്. മകന്‍ വല്‍സന്‍ ഏബ്രഹാം ഐ.പി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ഇന്ത്യാ ബൈബിള്‍ കോളജിന്റെ പ്രസിഡന്റുമാണ്. ഇന്ത്യാ ബൈബിള്‍ സൊസൈറ്റിയുടെ കേരളാ ഘടകം വൈസ് പ്രസിഡന്റാണ് സ്റ്റാര്‍ലാ ലൂക്ക്.

മേരി ഏബ്രഹാമിന്റെ സഹോദരങ്ങള്‍: ഏലിയാമ്മ ചെറിയാന്‍, പി.സി തോമസ്, സൂസി സാമുവേല്‍ (എല്ലാവരും യു.എസ്.എ).

LEAVE A REPLY

Please enter your comment!
Please enter your name here