ചിക്കാഗോ: ഡിമോണട്ടൈസേഷനിലൂടെ 500/1000 രൂപ നോട്ടുകൾ അസാധുവാക്കിയ പ്രക്രിയയിൽ നാട്ടിലേതെന്നതു പോലെ അമേരിക്കൻ മലയാളികളും, കുറച്ചേ ഉള്ളുവെങ്കിലും കൈയ്യിലുള്ള നോട്ടുകൾ എങ്ങനെ മാറും എന്ന ആശങ്കയിലാണ്. അംഗ സംഘടനകളിൽ നിന്നുമുള്ള ഇതിനെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നപ്പോൾ തന്നെ ഫോമാ എന്ന അമേരിക്കൻ സാംസ്ക്കാരിക സംഘടനകളുടെ സംഘടന ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലത്തിലും, പ്രധാനമന്ത്രിയുടെ ഓഫീസുമായിട്ടും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ബന്ധപ്പെട്ടിരിന്നു. തുടർന്നു അമേരിക്കയിൽ സന്ദർശനത്തിനെത്തിയ എം. ബി. രാജേഷ്, എം. പി.യുമായി സെക്രട്ടറി ജിബി തോമസും ബന്ധപ്പെട്ടിരുന്നു. ഈ വിഷയം ഗൗരവമായിട്ടെടുത്തു പ്രശ്നവുമായി ബന്ധപ്പെട്ട് തന്റെ പിൻതുണയും അദ്ദേഹം അറിയിച്ചു.
തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചം കണ്ട് തുടങ്ങി എന്ന് വേണം കരുതാൻ. ഏറ്റവും പുതിയ വിവരം അനുസരിച്ച്, അമേരിക്കയിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ഇരുപത്തയ്യായിരം (25,000) ഇന്ത്യൻ രൂപ വരെ കൈയ്യിൽ കരുതാം. ഇതോടൊപ്പമുള്ള സന്തോഷവാർത്ത, ഇങ്ങനെ യാത്ര ചെയ്യാൻ കഴിയാത്തവരുടെ പണവും ഇവരുടെ കൈയ്യിൽ കൊടുത്തു വിടാമെന്നുള്ളതാണ്. പണം കൊടുത്തു വിടുമ്പോൾ അതോടൊപ്പം ഒരു ഓതറൈസേഷൻ ലെറ്ററും കൂടി വെയ്ക്കണം എന്നതാണ് നിബന്ധന. ഡിസംബർ 31-ന് മുൻപ് 500/1000 രൂപ നോട്ടുകൾ മാറ്റിയെടുക്കണമെന്നിരിക്കെ ഈ പുതിയ സംഭവവികാസം പ്രവാസികൾക്ക് തെല്ലാശ്വാസം നൽകുന്നതാണ്.
കത്തിന്റെ പൂർണ്ണ രൂപവും, ഓതറൈസേഷൻ ലെറ്ററിന്റെ മാതൃകയും ചുവടെ ചേർക്കുന്നു.

Good news for NRI:

Did call today at 1-416-960-0751 and confirmed …..

Each person travelling to india can carry Rs.25000/-  (500 & 1000 bill)

Also person can carry (friend /relative money) more money with authorization letter along with all family members passport, PIO or OCI signed photocopy. All family member has to signed at bottom of authorization letter.

Here is the draft Declaration /Authorization letter :

Declaration Letter
XX, 2016.
We the under signed hereby declare and confirm that we are Indian origin citizens living at
full address.
We have Indian currency total amount Rs.         /- having Rs.500 denominate notes XX and Rs.1,000 denomination notes XX.
We also declare that this amount is kept with us since our last few trips to India. We are sending here with to deposit the same in our bank account in Indian bank.

Thanks for your cooperation,

1 COMMENT

  1. ഓ പിന്നെ – നാണം ഇല്ലേ. കുറേ ഫൊക്കാന , ഫോമാ ആൾ ക്കാർ. മന്ത്രാലയത്തിൽ വിളിച്ചെന്നു . ഇവിടെ ഉള്ള മലയാളികല്ലാം മന്ദബുദ്ധികൾ . മലയാളികളുടെ പേര് പറഞ്ഞു ഷൈൻ ചെയല്ലേ മക്കളെ .

LEAVE A REPLY

Please enter your comment!
Please enter your name here