സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്ക് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമില്ലെന്നും പ്രവര്‍ത്തനം സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ കള്ളപ്പണം ഉണ്ടോയെന്ന് ആര്‍ബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും പരിശോധന നടത്താം. അതിന് ആരും തടസമല്ലെന്നും പിണറായി പറഞ്ഞു.

ജില്ലാ ബാങ്കുകളെ സഹായിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയാറകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രാഥമിക ബാങ്കുകളെ സമീപിക്കുന്ന ആളുകള്‍ക്ക് പണം നല്‍കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here