ലോകത്ത് 21 ലക്ഷം പേര്‍ ഇന്നും അടിമത്വം അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന.ലോകവ്യാപകമായി 21 ലക്ഷം പേര്‍ അടിമത്തം അനുഭവിക്കുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇതില്‍ നാലു ലക്ഷം പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. പഴയ കാല ഓര്‍മ മാത്രമല്ല അടിമത്തം എന്നും ഇത് ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു.

ആധുനിക കാലത്തു ലോകത്തു നിലനില്‍ക്കുന്ന അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here