പൃഥ്വിരാജ് നായകനാവുന്ന പ്രേത ചിത്രം എസ്രിലെ ആദ്യഗാനം പുറത്ത്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ ഹരിചരന്‍ പാടിയ ‘ലൈലാകമേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ടീസറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ചിത്രത്തില്‍ രഞ്ജന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ടൊവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര.

LEAVE A REPLY

Please enter your comment!
Please enter your name here