നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തായ്‌വാന്‍ പ്രസിഡന്റുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. 37 വര്‍ഷത്തിന് ശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് തായ് വാനുമായി ഔദ്യോഗികമായി ബന്ധപ്പെടുന്നത്.

തായ്‌വാന്‍ പ്രസിഡന്റ് സായി ഇങ് വെന്നുമായി സുരക്ഷ,–സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.

ട്രംപിന്റെ വിജയത്തെ സായി ഇങ് വെന്നും ഈ വര്‍ഷം അധികാരത്തിലേറിയ സായിയെ ട്രംപും അഭിനന്ദിച്ചതായും യുഎസ് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തായ് വാന്റെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് സായി ഇങ് വെന്‍.

ഇരുവരും തമ്മിലുള്ള ചര്‍ച്ച യുഎസ്-ചൈന ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തില്ലെന്നും രാജ്യത്തിന്റെ വിദേശ നയങ്ങളിലടക്കം മാറ്റം വരുത്താന്‍ നിയുക്ത പ്രസിഡന്റിനു അധികാരമുണ്ടെന്നും ട്രംപിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here