തിരുവല്ല : സഹോദരിമാർ ഒരാഴ്ചത്തെ വ്യത്യാസത്തിൽ നിര്യാതരായി. ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ മുൻ രാജ്യാന്തര അധ്യക്ഷൻ കുമ്പനാട് ഹെബ്രോൻ ബംഗ്ലാവിൽ പാസ്റ്റർ. ടി. എസ്‌. എബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാമിന്റെ (92) സംസ്കാരദിവസമാണ് സഹോദരി സൂസി സാമുവേൽ (തങ്കമ്മ – 71) അമേരിക്കയിൽ ന്യൂ യോർക്കിൽ നിര്യാതയായത് . ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് തമിഴുനാട് സ്റ്റേറ്റ് മുൻ പ്രസിഡന്റ് കുഴിക്കാലാ ചക്കാലയിൽ മേലേതിൽ റെവ. ഡോ. എം. എസ് സാമുവേലിന്റെ ഭാര്യയാണ് സൂസി. മേരി അബ്രഹാമിന്റെ സംസ്കാരം ശനിയാഴ്ചയായിരുന്നു, അന്ന് രാത്രിയിലാണ് സഹോദരി സൂസി മരിച്ചത്. കുമ്പനാട് പൂഴിക്കാലായിൽ കുടുംബാംഗമാണ്.

മക്കൾ :പാസ്റ്റർ. സ്റ്റീഫൻ സാമുവേൽ, ഷാരോൺ (ഇരുവരും അമേരിക്കയിൽ)
മരുമകൾ: എൽസൻ

സംസ്കാരം പിന്നീട്

Mary Abraham

മേരി ഏബ്രഹാം

Susy Samuel

സൂസി സാമുവേൽ

LEAVE A REPLY

Please enter your comment!
Please enter your name here