കിഴക്കമ്പലം : ട്വന്റി20യുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ കിഴക്കമ്പലം പഞ്ചായത്തിന്റെ ഒന്നാം വാർഷികആഘോഷം നടൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ കണ്ടനാട് താൻ വീടുംസ്ഥലവും വാങ്ങിയില്ലെങ്കിൽ കിഴക്കമ്പലത്തു വന്ന്താമസിച്ചേനെയെന്ന്അദ്ദേഹം പറഞ്ഞു. ദാനശീലനായ എം.സി ജേക്കബിനു ഇതു പോലെയുള്ള രണ്ടു മക്കൾ ഉണ്ടായതിൽ അതിശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കമ്പലത്തെ വികസന പ്രവർത്തനങ്ങളെ പ്രശംസിക്കാനും താരം മറന്നില്ല. ഭാഗ്യമുള്ള നാടാണ് കിഴക്കമ്പലമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു

അടുത്തുവരുന്ന സൊസൈറ്റിതിരഞ്ഞെടുപ്പിൽ ട്വന്റി20യും മത്സരിക്കുമെന്ന്ചീഫ്‌ കോർഡിനേറ്റർ സാബു. എം.ജേക്കബ് പറഞ്ഞു. അധികാരം പിടിച്ചടക്കുക എന്നത് ട്വന്റി20യുടെ അജണ്ടയല്ല. പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ രാഷ്ട്രീയ കക്ഷികൾ തടസ്സം നിന്നതു കൊണ്ടാണ് പ്രശ്‌നങ്ങൾ രൂക്ഷമാകുവാൻ കാരണമായത്. കിഴക്കമ്പലത്തെ പാവങ്ങളുടെ അത്താണിയായ ട്വന്റി20 സ്റ്റാൾ അടച്ചുപൂട്ടുവാൻ സ്റ്റേകൊടുത്തതാണ് ട്വന്റി20 നേതൃത്വത്തെ മലയിടംതുരുത്ത്, കിഴക്കമ്പലം സൊസൈറ്റി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാൻ പ്രേരിപ്പിച്ചത്. താമരച്ചാൽ ട്വന്റി20 നഗറിലെസ്റ്റാളിന്റെ പുനർനിർമാണം തടസ്സപ്പെടുത്തുവാൻ ഇരു മുന്നണികളും തടസ്സം നിന്നിരുന്നു. ഇരു മുന്നണികളിലെയും നേതാക്കൻമാർ ബിനാമി പേരുകളിൽ സൊസൈറ്റികളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. പല പാവപ്പെട്ടവരുടേയും പേരുകളിൽ വായ്പയെടുത്ത്തിരി മറി നടന്നിട്ടുണ്ട്. ബിനാമി അക്കൗണ്ടുകളിൽ കോടിക്കണക്കിനു രൂപയാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും, നേതാക്കൻമാരുടെ കള്ളപ്പണം പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക്കിട്ടുന്ന ആനൂകൂല്യങ്ങൾ തടസ്സപ്പെടുത്തുവാൻ ശ്രമിച്ചാൽ നിയമസഭയിലേക്ക്മത്സരിക്കാനും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2014ൽ ഓണക്കാലത്ത് കിഴക്കമ്പലത്തെ പാവങ്ങൾക്ക്ഉപ്പുമുതൽകർപ്പൂരം വരെയും ഗൃഹോപകരണങ്ങളും പകുതിവിലയ്ക്ക് നൽകാൻ ഉദ്ദേശിച്ച ഓണം സ്റ്റാൾഉദ്ഘാടന ദിവസം സ്റ്റേകൊടുത്ത്അടപ്പിച്ചതാണ് ട്വന്റി20 നേതൃത്വത്തെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് പഞ്ചായത്ത്തിരഞ്ഞെടുപ്പിൽ ട്വന്റി20 മത്സരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ 20 വർഷം കിഴക്കമ്പലത്ത് മാറിമാറി ഭരിച്ചിട്ടുംവാഗ്ദാനങ്ങൾ മാത്രം നൽകി പാവപ്പെട്ടവരെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുവ തലമുറയെ മദ്യത്തിന് അടിമപ്പെടുത്താനും രാഷ്ട്രീയ നേതൃത്വം ശ്രമിച്ചിരുന്നു. മാറിമാറി ഭരിച്ചിട്ടും പാവപ്പെട്ടവരുടെ ദാരിദ്രത്തിന് പരിഹാരം കാണുവാൻ അവർക്കായില്ല. പാവപ്പെട്ടവർക്ക്ഒന്നും നൽകാനായിട്ടില്ല. ഇനി കിഴക്കമ്പലത്തെ ജനങ്ങളെഒട്ടും വഞ്ചിക്കാനാകില്ലെന്നും ട്വന്റി20 നേതൃത്വം വ്യക്തമാക്കി. നൂറുകണക്കിനു പാവപ്പെട്ടവരാണ്ഇപ്പോഴും ടർപ്പായയുടെ അടിയിൽ കിടക്കുന്നത്. കുടിവെള്ളവും, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുവാൻ പോലും സൗകര്യങ്ങളില്ലാതെ പല വീടുകളുംഏതു നേരത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ലക്ഷംവീടുകൾ ഒറ്റ വീടാക്കുന്നതിന്റെ ഭാഗമായി 72 വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. അന്നാകിറ്റക്‌സ് ഗ്രൂപ്പ്എംഡി ബോബി.എം.ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, വൈസ് പ്രസിഡന്റ് ജിൻസി അജി, സി.പി ഫിലിപ്പോസ്എന്നിവർ പ്രസംഗിച്ചു.

പോലീസിന്റെ അതീവ സുരക്ഷയിൽ ട്വന്റി20 നഗറിലേക്ക്ഒഴുകിയെത്തിയത് പതിനായിരങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത ജനസാഗരത്തിനാണ് കിഴക്കമ്പലം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഇടത്‌ വലതിന്റെ ഭീഷണികൾ അവഗണിച്ച് പോലീസിന്റെ കർശന സുരക്ഷയിൽ താമരച്ചാൽ ട്വന്റി20 നഗറിലേക്ക്ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. ഭീഷണികളെ വക വയ്ക്കാതെ സ്ത്രീകളും, കുട്ടികളും, ഗർഭിണികളും, വികലാംഗരും അടക്കം ഒട്ടേറെ പേരാണ്‌ ഘോഷയാത്രയിൽ പങ്കെടുത്തത്. ഘോഷയാത്രയിലെ ജനപ്പെരുപ്പം ട്വന്റി20യുടെ ജനപിന്തുണ വർധിച്ചു വരുന്നു എന്നതാണ്ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷയൊരുക്കുവാൻ പോലീസിന്റെ ബോംബ് സ്‌ക്വാഡ്, പിക്കപ്പ് വാൻ എന്നിവയും ഒരുക്കിയിരുന്നു.

കിഴക്കമ്പലം അന്നാജംഗ്ഷനിൽ നിന്നും നാലുമണിക്ക്ആരംഭിച്ച ഘോഷയാത്രയിൽകേരളം, ആസാം, ജാർഘണ്ഡ്തുടങ്ങി 19 സംസ്ഥാനങ്ങളിൽ നിന്നുള്ളവേഷവിധാനങ്ങളോടെയുള്ളകലാരൂപങ്ങൾ കാണികൾക്കുമിഴിവേകി. നൃത്തരൂപങ്ങൾ ചുവടുവച്ചു നീങ്ങിയപ്പോൾ ഇതുവരെ കാണാനാകാത്ത കൗതുകത്തിനായിരുന്നു കിഴക്കമ്പലം സാക്ഷ്യംവഹിച്ചത്. പ്രതീക്ഷിച്ചതിൽകവിഞ്ഞ് ജനങ്ങളാണ്ഒഴുകിയെത്തിയത്. താമരച്ചാൽ നഗറിലെസ്റ്റാളിനു സ്റ്റേകൊടുത്തതിനാൽ ഇരുമുന്നണികളോടുമുള്ള അമർഷംഘോഷയാത്രയിൽ വ്യക്തമായിരുന്നു. ഇരു മുന്നണികൾക്കെതിരെയുമുള്ള സ്ത്രീകളുടെയും കുട്ടികളുടേയും നാവുകളിൽ നിന്നും മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു.

പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും ആയിരത്തോളം ആളുകളാണ്‌ ഘോഷയാത്രയിൽ അണി നിരന്നത്. ഇതിനു പുറമെ റോഡിന്റെ ഇരുവശങ്ങളിലുമായി ഘോഷയാത്ര കാണുവാൻ ആയിരങ്ങളാണ്എത്തിച്ചേർന്നത്. ഒന്നരമണിക്കൂർ കൊണ്ട്ജാഥ താമരച്ചാൽ ട്വന്റി20 നഗറിൽഎത്തിച്ചേരുമെന്നാണ്‌ സംഘാടകർ കരുതിയിരുന്നത്. എന്നാൽ രണ്ടു മണിക്കൂർ പിന്നിട്ടിട്ടാണ്ജാഥ ട്വന്റി20 നഗറിൽ എത്തിച്ചേർന്നത്. റോഡി നിരുവശവും ആളുകൾതിങ്ങി നിറഞ്ഞതിനാൽ ജാഥകടന്നു പോകുവാൻ ഏറെ പ്രയാസം ഉണ്ടായി. 15 വാർഡുകളിലെ ഘോഷയാത്ര സമ്മേളന നഗരിയിൽ എത്തിച്ചേർന്നപ്പോൾ തന്നെ ഇരിപ്പിടങ്ങൾക വിഞ്ഞ് ഇരിക്കാൻ സ്ഥലമില്ലാതെയായി. റോഡും പരിസരവും കാണികളെ കൊണ്ട് നിറഞ്ഞു. ജാഥയിൽ പങ്കെടുത്ത ഒട്ടേറെപേർ സമ്മേളനം കാണാനാകാതെ മടങ്ങേണ്ടി വന്നു. വൈകിവന്നവർക്ക് സമ്മേളന നഗരിയുടെ പ്രദേശത്തേക്കു പോലും അടുക്കാൻ കഴിഞ്ഞില്ല. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

സംഘാടകമികവ്‌ കൊണ്ട് ശ്രദ്ധനേടിയ വാർഷികാഘോഷം ഇരുപതിനായിരത്തിലധികം ജനങ്ങൾ പങ്കെടുത്തുജാഥയിലും അത്ര തന്നെ ജനങ്ങൾ ഇരുവശത്തും തിങ്ങി നിറഞ്ഞിട്ടും കിഴക്കമ്പലത്ത് യാതൊരു ട്രാഫിക്കുരുക്കും ഇല്ലാതെ സുഗമമായാണ്ഗ താഗതം നിയന്ത്രിച്ചത്. സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും ഒരുക്കി. 1300 വോളന്റീയേഴ്‌സിനെ നിയോഗിച്ചിരുന്നു. പരിപാടിക്കിടിയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോര്ട്ട് ചെയ്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here