ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ‘പേഴ്‌സണ്‍ ഓഫ് ഇയര്‍ 2016’ ആയി ടൈം മാഗസിന്‍ വായനക്കാര്‍ തിരഞ്ഞെടുത്തു. ഡിസംബര്‍ 4ന് അവസാനിച്ച ടൈം മാഗസിന്‍ സംഘടിപ്പിച്ച സര്‍വേയില്‍ നരേന്ദ്രമോഡിക്ക് 18 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, നിയുക്ത പ്രസിഡന്റ് ട്രമ്പ്, വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ എന്നിവര്‍ക്ക് 7ശതമാനം മാത്രമാണ് ലഭിച്ചത്.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഹില്ലരി ക്ലിന്റന്‍ എന്നിവര്‍ക്ക് യഥാക്രമം 2, 4 ശതമാനമാണ് ലഭിച്ചതെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക നേതാക്കളില്‍ നരേന്ദ്രമോഡി എത്രമാത്രം ഉയര്‍ന്നു നില്‍ക്കുന്ന എന്നതിന് അടിവരയിടുന്നതാണ് സര്‍വ്വെഫലം.

ഇതു രണ്ടാം തവണയാണ് മോഡി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുമ്പ് 2014ലായിരുന്നു. നാലു വര്‍ഷം തുടര്‍ച്ചയായി ടൈം മാഗസിന്റെ സര്‍വ്വെയില്‍ മോഡി ഉള്‍പ്പെട്ടിരുന്നു.

Modi12

LEAVE A REPLY

Please enter your comment!
Please enter your name here