മേരിലാന്റ്: തലചായ്ക്കാന്‍ ഇടമില്ലാതെ അലഞ്ഞു നടന്ന ഭവന രഹിതര്‍ക്ക് അഭയം നല്‍കിയ പള്ളിക്ക് 12000 ഡോളര്‍ മേരിലാന്റ് കൗണ്ടി അധികൃതര്‍ പിഴ ചുമത്തി.

മേരിലാന്റ് പറ്റപ്‌സ്‌കൊ (Patapsco) യുനൈറ്റഡ് മെത്തഡിസ്റ്റ് വികാരി റവ. കേറ്റി ഗ്രോവര്‍ തല ചായ്ക്കാന്‍ ഇടമില്ലാത്ത പ്രതികൂല കാലാവസ്ഥയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഒരു സംഘം ആളുകള്‍ക്ക് പള്ളിയില്‍ അഭയം നല്‍കുവാന്‍ തയ്യാറായതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പള്ളിയില്‍ താമസിച്ചവര്‍ അടുത്ത വീട്ടിലെ താമസക്കാര്‍ക്ക് തലവേദനയായി. ഇവരുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നിരുന്ന ഒരു ചെടി, ഭവനരഹിതര്‍ മലമൂത്ര വിസര്‍ജനം നടത്തുക വഴി ഉണങ്ങിപോയതായി കൗണ്ടി അധികൃതര്‍ പരാതി നല്‍കി.

കൗണ്ടി അധികൃതര്‍ നടത്തിയ പരിശോദനയില്‍ ഭവന രഹിതര്‍ക്ക് അഭയം നല്‍കുന്നതിനോ, താമസിപ്പിക്കുന്നതിനോ പള്ളിക്ക് പെര്‍മിറ്റ് ഇല്ലാ എന്ന് കണ്ടെത്തുകയും, ഇതിനെ തുടര്‍ന്ന് 12000 ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. അശരണരേയും, അനാഥരേയും സംരക്ഷിക്കേണ്ടത് ക്രൈസ്തവ ധര്‍മ്മത്തിന്റെ ഭാഗമാണെന്നും, ഈ ഉത്തരവാദിത്വം നിറവേറ്റിയതാണോ ഞങ്ങളുടെ കുറ്റം എന്നാണ് ചര്‍ച്ച് വികാരി റവ. കേറ്റി ഗ്രോവിന്റെ ദുഃഖം.

ഭവന രഹിതരെ താമിപ്പിക്കുന്നതിന് കൗണ്ടി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, അനാരോഗ്യകരമായ ചുറ്റുപാടില്‍ താമസിപ്പിക്കുവാന്‍ അനുവാദമില്ലെന്നും കൗണ്ടി അധികൃതര്‍ പറയുന്നു. അഭയാര്‍ത്ഥികളെ പുറത്താക്കുന്നതിനോ, ഫൈന്‍ നല്‍കുന്നതിനോ ഡിസംബര്‍ 18 വരെ കൗണ്ടി സമയം നല്‍കിയിട്ടുണ്ട്.

church

1 COMMENT

  1. Government/County did the right thing. If you find some starving people and offer them the left over food at home which was planned to throw in the trash, is not an acceptable charity.

LEAVE A REPLY

Please enter your comment!
Please enter your name here