ജാക്ക്‌സണ്‍: ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിച്ചിരുന്ന വില്ല്യം സാലി (50) യുടെ വധശിക്ഷ ഇന്ന് നവംബര്‍ 6 രാത്രി 10.15 ന് ജാര്‍സണ്‍ സ്റ്റേറ്റ് പ്രിസത്തില്‍ നടപ്പാക്കി.

ഈ വര്‍ഷം അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വധശിക്ഷ (9) നടപ്പാക്കിയ സംസ്ഥാനമായി ജോര്‍ജ്ജിയ. 1990 ല്‍ സൗത്ത് ജോര്‍ജ്ജിയയിലെ വീട്ടില്‍ വെച്ചായിരുന്നു. 49 വയസ്സുള്ള ഭാര്യാ പിതാവിനെ വില്യം വെടിവെച്ചു കൊലപ്പെടുത്തിയത്. 1991 ല്‍ വധശിക്ഷക്ക് വിധിച്ചു.

ഇന്ന് രാത്രി 9.30 നാണ് സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്വം നിരാകരിച്ചത്. തുടര്‍ന്ന ഒരുമണിക്കൂറിനുള്ളില്‍ വധശിക്ഷ നടപ്പാക്കുകയായിരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയിരുന്ന സംസ്ഥാനമായ ടെക്‌സസില്‍ ഇതുവരെ വധശിക്ഷ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്.

അമേരിക്കയില്‍ ഈ വര്‍ഷം 19 വധശിക്ഷകളാണ് നടപ്പാക്കിയത്. വിഷം കുത്തിവെച്ചുള്ള വധശിക്ഷക്കെതിരെ വ്യാപകമായ പ്രതിഷേദം ഉയരുന്നുണ്ടെങ്കിലും , ശിക്ഷാ രീതിയില്‍ മാറ്റം വരുത്തുന്നുതിനോ, വധശിക്ഷ വേണ്ടെന്ന് വെക്കുന്നതിനോ ഫെസല്‍ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here