പുതിയ പ്രസിഡന്റിനുള്ള ബോയിങ് വിമാനം വേണ്ടെന്ന് വെച്ചതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പുതിയ വിമാനങ്ങള്‍ അധികച്ചെലവാണ് ബോയിംഗ് അത്രയ്ക്ക് കാശുണ്ടാക്കേണ്ടെന്നും കരാറില്‍ നിന്നും പിന്‍മാറണമെന്നുമാണ് ട്രംപ് ട്വീറ്റ് ചെയതിരിക്കുന്നത്.

നാനൂറ് കോടി ഡോളര്‍ മുടക്കി വിമാനം നിര്‍മ്മിക്കുന്നത് അധികച്ചെലവാണെന്നാണ് ട്രംപ് പറയുന്നത്. ചെലവ് പരിധിവിട്ട വിമാനമാണിത്. ഇത് അപഹാസ്യമാണെന്നാണ് തന്റെ പക്ഷമെന്നും ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ ട്രംപ് നിലപാട് വ്യക്തമാക്കി.

നാനൂറ് കോടി ഡോളര്‍ ചെലവ് വരുന്നതാണ് യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വിമാനങ്ങള്‍. ചെലവ് കുറക്കുന്നതിന്റെയും ആഢംബരങ്ങള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായി നിലവിലെ വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാണ് ട്രംപിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here