ജയലളിതയുടെ പിന്‍ഗാമിയായി നടന്‍ അജിത്തായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ താരം ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി.

ജയയുടെ മരണം നടക്കുമ്പോള്‍ താരം ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. അജിത്തിന്റെ വരവ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

ജയലളിത രോഗശയ്യയിലായ അന്നുമുതല്‍ അടുത്തതാരെന്ന അഭ്യൂഹങ്ങളില്‍ അജിത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ജയയുടെ പിന്‍ഗാമിയായി തോഴി ശശികലയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here