ഐ എസ്‌ എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി പ്രവേശനത്തില്‍ നിര്‍ണായക പങ്കു വഹിച്ച സൂപ്പര്‍ താരം സി.കെ വിനീത് തന്റെ റോള്‍ മോഡല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാനെത്തി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ ഏഴുകുന്നിലെ സെറ്റിലാണ് മമ്മൂട്ടിക്കൊപ്പം വിജയമാഘോഷിക്കാന്‍ ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളായ മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവര്‍ക്കൊപ്പം വിനീത് എത്തിയത്.

സെമി ഉറപ്പിക്കാന്‍ നിര്‍ണായകമായ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ വിനീത് നേടിയ ഏക ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് റാഫിക്കും സഹതാരങ്ങള്‍ക്കുമൊപ്പം സെമി പ്രവേശനം ആഘോഷമാക്കാന്‍ വിനീത് പുത്തന്‍ പണത്തിന്റെ സെറ്റിലെത്തിയത്.

സിദ്ദിക്ക്, സായികുമാര്‍, മാമുക്കോയ എന്നിവരും സെറ്റിലുണ്ടായിരുന്നു. മമ്മുട്ടിക്കൊപ്പമുള്ള സെല്‍ഫി വിനീത് തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here