ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ പര്യടനം നടത്തുകയായിരുന്ന ബഹുമാനപ്പെട്ട മുന്‍ വിദ്യാഭാസ മന്ത്രിയും മുന്‍ രാജ്യസഭാംഗവും ആയ ശ്രീ എം. എ. ബേബിക്ക് ന്യൂറോഷലിലുള്ള ഷേര്‍ളിസ് ഇന്ത്യന്‍ റെസ്‌റ്റോറെന്റില്‍ വെച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് ആമുഖ പ്രസംഗം നടത്തി.

ഒരഴിച്ച അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹംഫിദല്‍ കാസ്‌ട്രോയുടെ നിര്യാണം മൂലം അമേരിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി ഫിദല്‍ കാസ്‌ട്രോക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്യൂബക്കു പോയി. 1978ല്‍ യുവജന വിദ്യാര്‍ത്ഥി നേതാവെന്ന നിലയിലായിരുന്നു ആദ്യക്യൂബ സന്ദര്‍ശനം, അദ്ദേഹത്തെ ഏറ്റവും കൂടതല്‍ ആവേശം കൊള്ളിച്ച നേതാവാണ് ഫിദല്‍ കാസ്‌ട്രോ എന്നും ഓര്‍ക്കുന്നു. ഫിദല്‍ കാസ്‌ട്രോയെ പറ്റി പറയുബോള്‍ അദ്ദേഹം വാചാലനാകുന്നത് ശ്രദ്ധേയമായി.

നോട്ട് പിന്‍ വലിച്ചതു സാധരണക്കാരനെ കഷ്ടത്തിലാക്കിയെന്നുഅദ്ദേഹം അഭിപ്രായപ്പെട്ടു . കള്ളപ്പണക്കാരെ നോട്ട് പിന്‍ വലിച്ചതുബാധിച്ചിട്ടില്ല. പലരും വിദേശത്തേക്കു തുക കടത്തി. മറ്റു പലരും ഭൂമിയിലും കെട്ടിടത്തിലുമൊക്കെ അതു നിക്ഷേപിച്ചു. ഈ തീരുമാനം ദോഷമായി ബാധിച്ചത് പാവങ്ങളെയാണ്. 70ല്‍ പരം പേരാണുമരിച്ചത്. വേണ്ട തയ്യാറെടുപ്പു കൂടാതെയാണു തീരുമാനമെടുത്തത്. ഏകാധിപത്യ രാജ്യങ്ങളില്‍ നടക്കുന്ന രീതിയിലാണു തീരുമാനം ഉണ്ടായത്.
കറന്‍സി ഇല്ലാത്ത സമൂഹം എന്നതും എളുപ്പമല്ല. ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രമാണ് കറന്‍സി ഇല്ലാതെ വിനിമയം നടത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ അത് കൂടുതലുണ്ട്. കറന്‍സി ഇല്ലാത്ത സമൂഹം എന്നത് ഒന്നൊ രണ്ടോ മാസം കൊണ്ട് നടപ്പാകേണ്ടതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയിലുള്ള പല മലയാളി സംഘടനകളുടെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അലയുടെ നാഷണല്‍ കണ്‍വന്‍ഷനു വേണ്ടി അമേരിക്കയില്‍ എത്തിയ ശ്രീ എം. എ. ബേബിക്ക് അലയുടെ പേരില്‍ നന്ദി രേഖപ്പെടുത്തി.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം വി ചാക്കോ, ട്രഷര്‍ കെ.കെ ജോണ്‍സന്‍ , മുന്‍ പ്രസിഡന്റ്മാരായ ജെ മാത്യൂസ്, കെ.ജെ. ഗ്രിഗറി, ജോണ്‍ മാത്യു (ബോബി), ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ രാജന്‍ ടി ജേക്കബ്, രാജ് തോമസ്, കൈരളി ടീ വീ യൂ സ് എ ഡയറക്ടര്‍ ജോസ് കടപ്പുറം, കേരള സമാജം മുന്‍പ്രസിഡന്റ് കുഞ്ഞു മാലിയില്‍, ഷവലിയര്‍ ജോര്‍ജ് ഇട്ടന്‍ പടിയത്ത്, ജോജി കാവനാല്‍, ദേവസി ഇട്ടൂപ്, മാത്യു ജോസഫ്,അഗസ്റ്റിന്‍ ജോസഫ്, ജോര്‍ജ് കുഴിഞ്ഞല്‍ എന്നിവര്‍ അശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി പങ്കുടുത്തവര്‍ക് നന്ദി രേഖപ്പെടുത്തി.

15327310_738061573008858_6268068963023453136_n 15356770_546325248894098_8789454477480919567_n (1) IMG_1274

1 COMMENT

  1. It is very unfortunate that he never say anything about the NRI’s holding 500\- & 1000\- notes with them while using transit time to their native place. There is so many VIP’s also from various association to greet him from USA. None of them ask any question about the NRI’s present problem who holding the cancelled notes. These are all for publicity not for any NRI’s welfare. I am very sorry to say the VIP’s who are in photo.

    from Dallas

LEAVE A REPLY

Please enter your comment!
Please enter your name here