getPhkiloto.php
കൊച്ചി, ജൂലൈ 10, 2015: ഉണ്ണി മുകുന്ദന്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘KL 10 പത്ത്’ന്റെ ഗാനങ്ങള്‍ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik247 റിലീസ് ചെയ്തു. ഈദ്ഉല്‍ഫിത്തര്‍നോട് അനുബന്ധിച്ച്  തീയേറ്ററുകളില്‍ എത്തുന്ന ഈ റൊമാന്റിക് കോമഡി, നവാഗതനായ മുഹ്‌സിന്‍ പരാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമയിലെ മൂന്ന് ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുള്ളത് ബിജിബാല്‍ ആണ്.
 
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. ദുനിയാവിന്‍
പാടിയത്: ബിജിബാല്‍
ഗാനരചന: സന്തോഷ് വര്‍മ്മ
 
2. എന്താണ് ഖല്‍ബേ
പാടിയത്: നജിം അര്‍ഷാദ്, പാലക്കാട് ശ്രീരാം, സൗമ്യ രാമകൃഷ്ണന്‍
ഗാനരചന: സന്തോഷ് വര്‍മ്മ
 
3. ഹലാക്കിന്റെ അവലുംകഞ്ഞി
പാടിയത്: ബെന്നി ദയാല്‍
ഗാനരചന:  റഫീക്ക് ഉമ്പാച്ചി 
 
പാട്ടുകള്‍ കേള്‍ക്കാന്‍: 

https://www.youtube.com/watch?v=RnDsfJnVStQ

 
നടി ചാന്ദിനി ശ്രീധരന്‍ ആണ് ‘KL 10 പത്ത്’ലെ നായിക. അജു വര്‍ഗീസ്, മാമുക്കോയ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, നീരജ് മാധവ്, അഹമ്മദ് സിദ്ദിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  LJ Films Pvt Ltdന്റെ കൂടെ Double Decker Dreamsന്റെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കൊലവുമാണ് ഈ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.
 
 
Muzik247നെ കുറിച്ച്:
കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആണ് Muzik247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ഹൗ ഓള്‍ഡ് ആര്‍ യു,  ഇയോബിന്റെ പുസ്തകം, വിക്രമാദിത്യന്‍, സപ്തമ ശ്രീ തസ്‌കരാഃ, ഒരു വടക്കന്‍ സെല്‍ഫി  എന്നിവയാണ് ഇവയില്‍ ചിലത്.

 

LEAVE A REPLY

Please enter your comment!
Please enter your name here