ലോങ്ങ്‌ഐലന്റ് (ന്യൂയോര്‍ക്ക്): ഈ മാസമാദ്യം മദ്യപന്മാരായ രണ്ടു വെള്ളക്കാരുടെ വംശീയാധിക്ഷേപത്തിന് ഇരയായ പതിനെട്ട് വയസ്സുള്ള മുസ്ലീം കോള്‍ജ് വിദ്യാര്‍ത്ഥിനിയെ നവം.7 ബുധനാഴ്ച മുതല്‍ കാണാതായതായി പോലീസ് പറയുന്നു.

യാസ്മിന്‍ സുവിഡി (Yasmin Seweid) ന്റെ കുടുംബാംഗമായയുവതിയാണ് ഇവരെ കാണുന്നില്ലെന്ന വിവരം വ്യാഴാഴ്ച നാസ്സോ കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിച്ചത്.
നവംബര്‍ 7 ബുധനാഴ്ച വൈകീട്ട് 8 മണിക്കാണ് ന്യൂഹൈഡ് പാര്‍ക്ക് സെന്റ് പോളിലുള്ള ഭവനത്തില്‍ വെച്ചു യാസ്മിനെ അവസാനമായി കാണുന്നത്.

യാസ്മിന്‍, കറുത്ത ജാക്കറ്റും, കറുത്ത ഹെഡ് സ്‌കാര്‍ഫും കറുത്ത യോഗ പാന്റ്‌സുമാണ് ധരിച്ചിരുന്നത്. 5 അടി 9 ഇഞ്ച് ഉയരമുള്ള ഇവരെ കുറിച്ചു വിവിരം ലഭിക്കുന്നവര്‍ നാസ്സോ കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്ുമെന്റുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഫോണ്‍ നമ്പര്‍ 516 573 7347.

ഡിസംബര്‍ ഒന്നിന് നമ്പർ 6 സബ് വേ ട്രയിനില്‍ വെച്ചു ഒരാള്‍ വംശീയമായി ഇവരെ അധിക്ഷേപിക്കുകയും ഹിജബ് പിടിച്ചു വലിക്കുകയും ചെയ്ത സംഭവത്തെ കുറിച്ചു അന്വേഷണം നടന്നു വരുന്നതിനിടയിലാണ് യുവതി അപ്രത്യക്ഷമായിരിക്കുന്നത്. ആരേയും ഇത് സംബന്ധിച്ചു അറസ്റ്റ് ചെയ്തിട്ടില്ല.

splash-bias-1209

LEAVE A REPLY

Please enter your comment!
Please enter your name here