സമൂത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ദ്ധനരായ കുടുംബങ്ങളുടെ നിത്യ ചിലവിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഒരു കുടുംബത്തിന് ഒരു തയ്യല്‍ മെഷീന്‍’ എന്ന പദ്ധതിയുടെ ഉല്‍ഘാടനം നവംബര്‍ 13 ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അമേരിക്കന്‍ മലയാളിയും, സാമൂഹിക സാംസക്കാരിക പ്രവര്‍ത്തകനുമായ കമാണ്ടര്‍ വര്‍ഗ്ഗീസ് ചാമത്തില്‍ (ഡാളസ്) നിര്‍വ്വഹിച്ചു. ആള്‍ കേരള വിധവാ അസ്സോസിയേഷന്‍ പ്രസിഡന്റ് ആതി ജേക്കബ് മുഖ്യാതിഥിയായിരുന്നു.

പത്തനംതിട്ടയില്‍ മാത്രം 80000 അംഗങ്ങളുള്ള വിധവാ അസോസിയേഷനിലെ ഭൂരിഭാഗം സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരാണെന്നും. സ്വയം ഉപജീവന മാര്‍ഗ്ഗം കണ്ടെത്തി കുടുംബം പുലര്‍ത്തുന്നതിന് ഇത്തരം പദ്ധതികള്‍ വലിയൊരു അനുഗ്രഹമാണെന്നും, ഇതിന് നേതൃത്വം നല്‍കുന്ന ശ്രീ വര്‍ഗ്ഗീസ് ചാമത്തത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനാര്‍ഹമാണ് ആനി ജേക്കബ് പറഞ്ഞു. തിരുവല്ലായിലും, പരിസര പ്രദേശങ്ങളിലുമുള്ള ഇരുപത്തി മൂന്ന് സ്‌കൂളുകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം അനുകരണീയമാണെന്നും ഇവര്‍ചൂണ്ടിക്കാട്ടി.

വിധവാ അസ്സോസ്സിയേഷന്‍ സെക്രട്ടറി ജമീല മുഹമ്മദ്,ഹജ്ജുമ്മ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഗ്ഗീസ് ചാമത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ തന്റെ സമ്പാദ്യത്തില്‍ നിന്നും പ്രത്യേകം വേര്‍തിരിച്ചു മാറ്റിവെച്ച തുകയാണ് ഉപയോഗിച്ചതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകുവാന്‍ താല്‍പര്യമുള്ള സഹൃദയര്‍
2144410791
എന്ന ഫോണ്‍ നമ്പറിലോ, vargheese@chemathilgroup,com എന്ന ഈമെയിലിലോ ബന്ധപ്പെടണമെന്ന് വര്‍ഗ്ഗീസ് അറിയിച്ചു. ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി അമേരിക്കയിലെ പല മലയാളി സുഹൃത്തുക്കളും മുന്നോട്ട് വന്നിട്ടിട്ടുള്ളത്. സ്വാഗതാര്‍ഹമാണെന്നും അദ്ധഹം പറഞ്ഞു.

SONY DSC

LEAVE A REPLY

Please enter your comment!
Please enter your name here