എഐഎഡിഎംകെയുടെ തലപ്പത്തേക്ക് ശശികല വരുന്നത് തമിഴ് ജനതയ്ക്ക് താത്പര്യമില്ലെന്ന് ജയലിതയുടെ സഹോദര പുത്രി ദീപ . ”ജനങ്ങളുടെ പാര്‍ട്ടിയാണ് എഐഎഡിഎംകെ. ജനാധിപത്യപരമായി നീങ്ങുന്ന പാര്‍ട്ടിയുടെ ചുമതല പെട്ടന്നൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ശശികല എന്നല്ല ആര്‍ക്കു വേണമെങ്കിലും പാര്‍ട്ടിയിലെ അധികാരം തട്ടിയെടുക്കാം. പക്ഷേ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ നേതാവാകുകയുള്ളൂ”. ദീപ പറഞ്ഞു.

ജയലളിതയില്‍ നിന്നും മറച്ചു വച്ച് പല കാര്യങ്ങളും ശശികല ചെയ്തിട്ടുണ്ട്. അത് ജയലളിതയെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു .”ജയലളിതയുടെ ഭൗതിക ശരീരം കാണാന്‍ പോയസ് ഗാര്‍ഡനില്‍ പോയിരുന്നു. എന്നാല്‍ അവിടേയ്ക്ക് പ്രവേശനം അനുവദിച്ചില്ല. അവരോട് അപേക്ഷിച്ചെങ്കിലും അനുവാദം തന്നില്ല. എട്ടു മണിക്കൂറാണ് പുറത്തു കാത്തു നിന്നത്. പിന്നീട് രാജാജി ഹാളില്‍ എത്തി. പക്ഷേ എവിടെ വച്ചു തടഞ്ഞു. ശക്തമായി പ്രതിഷേധിച്ച ശേഷമാണ് ജയലളിതയെ കാണാന്‍ അനുവദിച്ചത്”.  

ശശികലയെ പിൻഗാമിയായി ജയലളിത ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദീപ പറഞ്ഞു.  ശശികലയെ രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്താനാണ് എല്ലാ കാലത്തും ജയലളിത ശ്രമിച്ചിട്ടുള്ളതെന്നും ദീപ പറഞ്ഞു.ജയലളിത മരിച്ചതിന്റെ തലേ ദിവസം ദീപ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ ജയലളിതയെ കാണാന്‍ അനുവാദം നല്‍കിയിരുന്നില്ല.

ജയലളിതയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ ദീപ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ചുറ്റം കൂടിരുന്നു. ദീപയുടെ രൂപം ജയലളിതയെ ഓര്‍മ്മിപ്പിക്കുന്നു എന്നു പറഞ്ഞായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ചുറ്റും കൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here