ഭോപ്പാലിൽ നടന്നത് ആർഎസ്എസ് സംസ്ക്കാരത്തിന്റെ പ്രതിഫലനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭോപ്പാലിൽ മലയാളി സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തന്നെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായുള്ള മാധ്യമ റിപ്പോർട്ടുകൾ ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലായിരുന്നെങ്കിൽ ഇത്തരമൊരു സംഭവം ഉണ്ടാകില്ലായിരുന്നു. സംസ്ക്കാരത്തിന്റെ അന്തരമാണ് ഇത്തരം പ്രശ്നം സൃഷ്ടിക്കുന്നത്. 

ആർഎസ്എസ്-സിപിഐഎം സംഘർഷം രൂക്ഷമായിരുന്ന സമയത്ത് പാർട്ടി ഗ്രാമമെന്നുവിളിക്കുന്ന സ്ഥലങ്ങളിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് സംന്ദർശനം നടത്തിയിരുന്നു. സംഘർഷ സാദ്ധ്യതയുണ്ടായിരുന്ന സമയത്ത് യാതൊരു കുഴപ്പവുമാല്ലാതെ സന്ദർശനം നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കുകഴിഞ്ഞു.

ബിജെപി ദേശീയ സമ്മേളനം കോഴിക്കോട് സംഘടിപ്പിച്ചപ്പോഴും യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ല. സംസ്ഥാന പോലീസ് ഇതിനായി സംരക്ഷണം ഒരുക്കിക്കൊടുത്തിരുന്നു. പിണറായി വിജയൻ വ്യക്തമാക്കി.

ബജ്റംഗദൾ നേതാവ് ദേവേന്ദ്ര റാവത്തിന്റെ നേതൃത്വത്തിലുളള പത്തൊമ്പതംഗ സംഘമാണ് ഭോപ്പാൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ പരിപാടി അലങ്കോലപ്പെടുത്താനെത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആര്‍ എസ് എസ്സിനെ ഭയന്ന് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയ ഭോപ്പാല്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ ഭോപ്പാല്‍ പോലീസ് എടുത്ത നിലപാട് ലജ്ജാവഹമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു പോലീസിന്‍റെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here