ആലപ്പുഴ: ലോകോത്തര  നിലവാരമുളളതും ഐ.എസ്.ഒ. അംഗികാരത്തോടു കൂടി പ്രവർത്തിക്കുന്നതുമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറം സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി യു.ആർ.എഫ് ഗ്രീൻ പ്രോജക്ട  രൂപികരിച്ചു.

ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെയും വ്യാപാരി – വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോട് ആണ് പദ്ധതി നടപ്പിലാക്കുന്നത്.

യു.ആർ.ഫ് ഗ്രീൻ ക്ലബിന്റെ  സംസ്ഥാന തല ഉദ്ഘാടനം കൊല്ലം തേവലക്കര ഹോളി ട്രിനിറ്റി  ആഗ്ലോ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ  ഡിസംബർ 17ന്  രാവിലെ 11ന് യു.ആർ.എഫ് ഏഷ്യ ജൂറി ചെയർമാൻ  ഗിന്നസ് സുനിൽ ജോസഫ്  നിർവഹിക്കും.കൊല്ലം ജില്ലയിൽ ഇന്ത്യ ദർശൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വഴിയോര സൗന്ദര്യ വത്ക്കരണത്തിനായി തണൽ മരങ്ങൾ നടുക, കേരളത്തിലെ റിക്കോർഡ് ജേതാക്കളുടെ ഭവനങ്ങളിൽ  ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, അടുക്കളത്തോട്ടത്തിന് വിത്തു വിതരണം ,  മഴവെള്ള സംഭരണം ,സ്കൂളുകളിലും കോളജുകളിലും ബോധവത്ക്കരണം നടത്തി  യു.ആർ.എഫ് ഗ്രീൻ ക്ലബുകൾ രൂപികരികരിക്കും.  പൊതു സ്ഥലങ്ങളിൽ ബോധവത്ക്കരണ ബോർഡുകൾ സ്ഥാപിക്കുക, വൃക്ഷതൈ വിതരണം  എന്നിവയാണ് യു.ആർ.എഫ് ഗ്രീൻ പ്രോജക്ടിന്റെ  പ്രധാന ലക്ഷ്യം.

യു.ആർ എഫിന്റെ പൊതു വേദികളിൽ നിന്നും പരിസ്ഥിതിക്ക യോജിക്കാത്ത ഫ്ലക്സ് പൂർണ്ണമായും ഒഴിവാക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.ആർ.എഫ് ഗ്രീൻ അവാർഡ് തെരെഞ്ഞെടുക്ക പെടുന്ന സ്കൂളുകൾക്കും കോളജുകൾക്കും  മികച്ച കർഷകർക്കും നല്കം.

ശുദ്ധജലവും ശുദ്ധ വായുവും നമ്മുടെ അവകാശമാണെന്നും കാവുകളെയും പുഴകളെയും സംരക്ഷിക്കേണ്ടത്  നമ്മുടെ കടമ ആണെന്നും വിനോദ സഞ്ചാര രംഗത്ത് കേരളത്തിനുള്ള അനന്ത സാധ്യത  തിരിച്ചറിയണമെന്നും ഉളള സന്ദേശം വിളിച്ചോതി   മാലിന്യമുക്ത കേരളത്തിനായും പ്രകൃതി സംരക്ഷണത്തിനായും നമുക്ക് അണിചേരുവാൻ ഉളള ആഹ്വാനത്തോടെയാണ്  യു ആർ.എഫ് ഗ്രീൻ പ്രോജ്കടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here