ഇന്ത്യയില്‍ നോട്ടുള്ളവര്‍ നോട്ടപ്പുള്ളികളും, നോട്ടില്ലാവര്‍ നെട്ടോടവുമോടുകയാണ്. നോട്ട് കിട്ടാന്‍ ഒരു കൂട്ടര്‍ ഓടുമ്പോള്‍ നോട്ടുമറയ്ക്കാനാണ് മറ്റൊരു കൂട്ടരുടെ ഓട്ടം. ഇതിനിടയില്‍ കിടന്ന് ജനം നെട്ടോട്ടമോടുകയാണ്. ജനം ഇത്രയേറെ ഓടിയ ഒരു സമയമുണ്ടായിട്ടുണ്ടോയെന്നു ചേദിച്ചാല്‍ മോദി ഭക്തരുള്‍പ്പെടെയുള്ളവര്‍ പറയും ഇല്ലായെന്ന്. കാശിനു കാശു വേണം അതില്ലാതെ യാതൊന്നും നടക്കാത്ത കാലത്താണ് ഉള്ള കാശ് അസാധുവായാലുള്ള അവസ്ഥ. പുറത്തുപോ യാല്‍ ഒരു ചായ കുടിക്കണമെ ങ്കില്‍പ്പോലും കാശില്ലാതെ കാര്യം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഇതറിയാത്ത ഒരാളേയു ള്ളു ഇന്ത്യയില്‍ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ത ന്നെ. അദ്ദേഹം ഏത് ലോക ത്താണ് ജീവിക്കുന്നതെന്ന് ഇപ്പോഴുള്ള സംശയം. താന്‍ ചെയ്ത മണ്ടത്തരം മറച്ചുപിടിച്ച് അതിനു പരിഹാരമെന്ന രീതിയില്‍ ചില ഉപദേശങ്ങള്‍ നല്‍കുന്നതാണ് ഇങ്ങനെയൊരു സംശയം ഉണ്ടായത്. സ്ഥിരമായി വിദേശയാത്ര ചെയ്യുന്നതു കൊണ്ട് ഇന്ത്യയിലെ ജനങ്ങ ളുടെ കാര്യങ്ങള്‍ അറിയാത്ത തുകൊണ്ടാകാം.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇടയ്‌ക്കൊക്കെ മാത്രം ഇന്ത്യയില്‍ വന്നുപോകുന്നതു കൊണ്ട് ഇന്ത്യയും ഇന്ത്യക്കാരും ആരാണെന്നു മോദിക്കറിയാന്‍ കഴിയുന്നില്ലായിരിക്കാം. ഇന്ത്യയിലെ ജനങ്ങളുടെ രീതി എന്താണെന്ന് അറിയുന്നി ല്ലായിരിക്കും. ഏതെങ്കിലുമൊരു വിദേശരാജ്യത്ത് പോയിട്ട് തിരിച്ച് ഇന്ത്യയിലെത്തിയാല്‍ അദ്ദേഹം ആദ്യം ചെയ്യുന്നത് ജനത്തോടുപദേശിക്കലാണ്. ഉപദേശിച്ച് ഉപദേശിച്ച് മോദി ഉപദേശി മാത്രമായിയെന്ന് തോന്നിപ്പോകുന്നുണ്ട് പലപ്പോഴും. ഉപദേശിയെന്നു പറഞ്ഞാല്‍ ഉപദേശം മാത്രമെയുള്ളു ഭരണം ഇല്ലായെന്നര്‍ത്ഥം. ഒപ്പമുള്ളവരുടെ ഉപദേശം കേട്ടാണോ ഇങ്ങനെയെന്ന് സംശയമില്ലാതെയില്ല. എന്തായാലും ഭരണം ന ടക്കുന്നില്ലെങ്കിലും ഉപദേശം മുറയ്ക്ക് നടക്കുന്നുണ്ട്.

അതില്‍ ഏറ്റവും പുതിയ ഉദേശമാണ് നോട്ടുനിരോധനത്തിനുശേഷം നടത്തിയ ഒ രു ഉപദേശം. നോട്ടു നിരോധന ത്തെ തുടര്‍ന്ന് ജനങ്ങളുടെ കൈയ്യിലെ പണമെല്ലാം തീര്‍ ന്ന് അവര്‍ക്ക് ചിലവാക്കാന്‍ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് മോദി ഒരു ഉഗ്രന്‍ ഉപദേ ശവുമായി പ്രത്യക്ഷപ്പെടുന്നത്. സംഘം ചേര്‍ന്ന് സാധനങ്ങള്‍ വാങ്ങുക, സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളില്‍ നിന്നും ആഹാരം കഴിക്കുക, വി വാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ചായ നല്‍കുക തുടങ്ങിയവയായിരുന്നു ആ ഉപദേശം.

ഇത് മോദിയുടെ അഭിപ്രായമാണോ പത്രങ്ങള്‍ അവരുടേതായ ഭാഷയില്‍ വ്യാ ഖ്യാനിച്ച് എഴുതിയതാണോ എന്ന് അറിയില്ല. സംഘം ചേര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകുക. സ്വന്തം കാര്യം മറ്റുള്ളവരെ ക്കൊണ്ട് ചെയ്യിക്കാന്‍ നോക്കു ന്ന ഇന്ത്യക്കാരുടെ അടുത്താണ് മോദി ഇത് ഉപദേശിക്കുന്നത്. നാലുപേരുകൂടി ചായ കുടിയ്ക്കാന്‍ കടയില്‍ കയറിയാല്‍ അതിന്റെ പണം മറ്റുള്ളവരെക്കൊണ്ട് കൊടുപ്പിക്കാന്‍ മത്സരിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. അത്യാവശ്യത്തിന് കടുക് വാങ്ങിക്കണമെങ്കില്‍ വേറ രണ്ടു മൂന്നുപേരെക്കൂടി കൂട്ടണമെന്ന് ചുരുക്കം. സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുക ളില്‍ നിന്നും ആഹാരം കഴി ക്കണമെന്ന് മറ്റൊരുപദേശം. അങ്ങനെ ഏതെങ്കിലുമൊരു ഹോട്ടലുകളുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നതാണ് നല്ലത്. കൊല്ലത്തുപോ കുന്ന ഒരു വ്യക്തി അവിടെ ഇത്തരത്തിലൊരു ഹോട്ടലില്ല കഴിക്കാനെങ്കില്‍ എറണാകുള ത്തുള്ള സൗജന്യ ഹോട്ടലില്‍ പോയി കഴിക്കണമെന്ന് പറയുമ്പോള്‍ അതിനെ എങ്ങനെ വിശദീകരിക്കണമെന്നറിയില്ല. സര്‍ക്കാര്‍ സൗജന്യം പറ്റുന്ന സര്‍ക്കാര്‍ ചിലവില്‍ സഞ്ചരിക്കുന്ന മോദിക്ക് അതു പറ്റുമായിരി ക്കും. പക്ഷെ പാവപ്പെട്ടവരായ ജനത്തിന് അതെങ്ങനെ സാധി ക്കും. ഇനിയും അങ്ങനെയൊരു ഹോട്ടലുണ്ടെങ്കില്‍ അത് അ ധികകാലം പ്രവര്‍ത്തിക്കില്ല. ഈ ജനമെല്ലാം അവിടെയായി രിക്കും.

ഇങ്ങനെ ഉപദേശങ്ങളും മറ്റുമായി മോദി അരങ്ങ് ത കര്‍ക്കുകയാണ്. എന്നാല്‍ അദ്ദേഹം ഈ അടുത്തകാലത്ത് രണ്ട് നിര്‍ദ്ദേശങ്ങള്‍ ജനങ്ങളോടായി പറയു കയുണ്ടായി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയെന്നതാണ് അതിലൊന്ന്. നല്ല ആശയം തന്നെ വികസിതരാജ്യങ്ങളില്‍ അത് പൂര്‍ണ്ണമായി വന്നുകഴിഞ്ഞു. കാശ് മാറി കാര്‍ഡ് ആശയത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. പക്ഷെ ഒരു സംശയം ഇത് ഒരു രാത്രികൊണ്ട് ഒരു ഉത്തരവില്‍ എങ്ങനെ നടപ്പാക്കും. ക്രെഡിറ്റ് കാര്‍ഡ് എന്ന് കേട്ടിട്ടു പോലുമില്ലാത്ത ഒരു നല്ല ശതമാനം ജനങ്ങളുള്ള നാട്ടില്‍ അത് എന്താണെന്ന് മനസ്സിലാ ക്കി കൊടുക്കാന്‍ ആദ്യം ശ്രമം ഉണ്ടാകണം. സമ്പൂര്‍ണ്ണ സാക്ഷരത നടത്തി നമ്മുടെ ഇന്ത്യയെ സാക്ഷരതാ ഇന്ത്യയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതുപോലെ യാകരുത്.

ക്രെഡിറ്റ്കാര്‍ഡും ഡിജിറ്റല്‍ ഇന്ത്യയും സ്വപ്നം കാണുന്നവര്‍ ഒരു കാര്യം ചിന്തിക്കുന്നത് നല്ലത്. പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലാത്ത വരാണ് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിയോളം വരുന്നവര്‍. അതായത് അന്‍പത് ശതമാന ത്തോളം പേര്‍ക്ക് കക്കൂസ് ഇല്ലായെന്നതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി. ഉണ്ണാനും ഉടുക്കാനു മില്ലാത്ത ജനതയാണ് ഇന്ത്യയില്‍. അതിന്റെ പകുതി, ഇരുപത് ശതമാനത്തോളം ദാരിദ്ര്യരേ ഖയ്ക്ക് താഴെയാണ്. മോദി സ്വ പ്നം കാണുന്ന ഡിജിറ്റല്‍ ഇന്ത്യ ആ ഇന്ത്യയില്‍ എല്ലാ ജനങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദി പറയുമ്പോള്‍ പെട്രോളടിക്കാന്‍ കാശില്ല എന്നാലും കടം വാങ്ങി കാറുവാങ്ങണമെന്ന് പറയുമ്പോലെയാണ്. കറന്റില്ല പക്ഷെ ഏസിയും ടിവിയും എല്ലാമുണ്ട് അതാണ് നമ്മുടെ ഇന്ത്യ.

ക്രെഡിറ്റ് കാര്‍ഡോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കട്ടെ. ഭരണാധികാരിയെന്ന നി ലയില്‍ എല്ലാ ജനങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് എത്തിക്കുന്ന തിനു മുന്‍പ് മേല്‍പറഞ്ഞതി നൊരു പരിഹാരം കണ്ടെത്തണം. പണമുള്ളവന് അത്തരത്തിലുള്ള സംവിധാനം ഉപ യോഗിക്കാന്‍ ഇന്ത്യയില്‍ സംവിധാനമുണ്ട്. മോദി പറയാതെ തന്നെ ആ സംവിധാനം അവര്‍ ഉപയോഗിക്കും. പട്ടിണി പാവത്തിന്റെ കൈയ്യില്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയാല്‍ കുരങ്ങന്റെ കൈയ്യില്‍ പൊതിയാതേങ്ങ കിട്ടിയതുപോലെയോ, പൂമാല കിട്ടിയതുപോലെയോ ആയിരി ക്കും. അത് പൊളിയ്ക്കാന്‍ ക ഴിയാതെ തറയില്‍ തട്ടിക്കളിക്കുകയോ, പിച്ചിച്ചീന്തി കളിയ്ക്കു കയോ ആകും ചെയ്യുക. സാ യിപ്പിനെ അനുകരിക്കാം, അവ രുടെ നാട്ടിലെപ്പോലെ എല്ലാ സംവിധാനവും ഇന്ത്യയില്‍ ന ടപ്പാക്കാം അത് സ്വാഗതാര്‍ഹവും സന്തോഷവും അഭിമാന വുമുള്ളതാണ്. അതിനു മുന്‍പ് നമുക്കെന്താണ് അത്യാവശ്യമെ ന്ന് ചിന്തിക്കണം. പ്രത്യേകിച്ച് ഭരണാധികാരികള്‍.

സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിനുള്ള നിയന്ത്ര ണം മോദി കൊണ്ടുവരുന്നുയെ ന്നറി ഞ്ഞതില്‍ മോദിയെ അഭി നന്ദിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവനും അ വിവാഹിതരായവര്‍ക്ക് 31.5 പവ ന്‍ സ്വര്‍ണ്ണവും കൈവശം വയ് ക്കാമെന്നാണ് ആ നിയന്ത്രണം. അത് സ്വാഗതാര്‍ഹമാണെങ്കി ലും അത് എത്രകണ്ട് ഫലമു ണ്ടാകുമെന്ന് സംശയമാണ്. അങ്ങനെയൊരു നിയമം കൊണ്ടു വന്ന് അത് ശക്തമായി നടപ്പാ ക്കിയാല്‍ അത് ഇന്ത്യയില്‍ സ്വ ര്‍ണ്ണവിപ്ലവം തന്നെ സൃഷടി ക്കും. വാങ്ങാന്‍ കാശില്ലാതെ ജ്വല്ലറിയുടെ മുന്‍പില്‍ പോയി നിര്‍വൃതിയടയുന്ന പാവങ്ങള്‍ മോദിക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ശരീരം മുഴുവന്‍ സ്വര്‍ണ്ണമിട്ട് പാവങ്ങളുടെ മുന്‍പില്‍ക്കൂടി ഘോഷയാത്രയില്‍ എഴുന്നെള്ളി പോകുന്ന ആനകളെപ്പോ ലെ പോകുന്ന കൊച്ചമ്മമാരെ കണ്ട് അസൂയപ്പെടുന്നതിനൊരറുതി വരും.

ഇതൊക്കെ നല്ല തീരുമാനം തന്നെ. പക്ഷെ അത് നടപ്പാക്കുമോയെന്നേയുള്ളു സംശയം. നടപ്പാക്കിയാല്‍ തന്നെ അതും സാധാരണക്കാരുടെ അടുത്തേയുള്ളു. അഞ്ഞൂറ് കോടിയില്‍പ്പരം മുടക്കി വിവാഹ മാമാങ്കം നടത്തിയ തന്റെ പാര്‍ട്ടിയിലെ നേതാവിനെയോ താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന തന്റെ മന്ത്രിസഭയിലെ അംഗങ്ങളെക്കാള്‍ വിശ്വസിക്കുന്ന അംബാനിയുടെയോ ആദാനിയുടെയോ അടുത്ത് ഈ നിയമം നടപ്പാക്കുമോയെന്നതാണ് സംശയം.

ഇതുപോലെ മോദി മുന്‍പും പല പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. നികുതി വെട്ടി ക്കുന്നവരേയും കള്ളപ്പണക്കാരെയും അധികാരം കിട്ടിയാലു ടന്‍ കൈയ്യാമം വെയ്ക്കുമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയത്. എന്നിട്ടിപ്പോ നിത്യവൃ ത്തിക്കായി അല്പസ്വല്പം വെ ട്ടിപ്പുനടത്തുന്ന സാധാരണക്കാ രെ പിടിക്കാനെ കഴിഞ്ഞൊ ള്ളു. കോടികള്‍ നികുതി കൊ ടുക്കാതെ വെട്ടിച്ചു നടക്കുന്നവര്‍ സ്വദേശത്തും വിദേശത്തുമാ യി കറങ്ങി നടക്കുന്നു. അവരില്‍ പലരും മോദിയുടെ സ്വന്തക്കാരും ഉപദേശകരുമാണെന്നാ ണ് പറയപ്പെടുന്നത്. എന്നും എപ്പോഴുമങ്ങനെയാണ് നിയമങ്ങ ള്‍ വരും അത് അടിച്ചേല്‍പ്പിക്കു ന്നത് പാവപ്പെട്ടവന്റെയും സാ ധാരണക്കാരന്റെയും മേലാണ്. അവന്‍ നിയമം ലംഘിച്ചാല്‍ അപ്പോള്‍ നിയമത്തിന്റെ പടവാളുമായി അധികാരികളെത്തും. നിയമത്തെ അപ്പാടെ വിഴുങ്ങി ജീവിക്കുന്ന അധികാര വര്‍ക്ഷ ത്തിന്റെ അടുപ്പക്കാര്‍ക്ക് പച്ചപരവതാനി വിരിച്ചുകൊടുക്കുക യും ചെയ്യും. അത് പോരാ ആ രായാലും നിയമത്തിനു മുന്നില്‍ ഒന്നാണെന്ന സ്ഥിതിയുണ്ടാ കണം. ഇക്കാര്യത്തിലും അതു ണ്ടായാല്‍ അത് വിശ്വസനീയത വര്‍ദ്ധിപ്പിക്കും. പ്രഖ്യാപിച്ചാല്‍ പോരാ കുറ്റമറ്റ രീതിയില്‍ പ്രവ ര്‍ത്തിച്ചും കാണിക്കണം. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് മറയ്ക്കാന്‍ സാധിക്കുകയില്ല. താല്ക്കാലി കമായി അത് മറയ്ക്കപ്പെട്ടാലും അത് വെളിച്ചത്തു വരും. അപ്പോള്‍ അതിന്റെ ആഘാതം വലുതായിരിക്കും. മോദി അത് ഓര്‍ക്കുന്നത് നന്ന്. മോദി ഭക്തരും.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhouston@gmail.com)

LEAVE A REPLY

Please enter your comment!
Please enter your name here