നോട്ട് അസാധുവാക്കിയതിനു ശേഷം നിക്ഷേപിച്ച രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള ഇടപാടുകള്‍ക്ക് തുക പിന്‍വലിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി റിസര്‍വ് ബാങ്ക്.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷമുള്ള ഇടപാടുകള്‍ പരിശോധിക്കുന്നതിനാണ് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത്.
രണ്ടര ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് ഇളവു നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം നോട്ട് അസാധുവാക്കിയിനു ശേഷമുള്ള സര്‍ക്കാര്‍ റെയ്ഡില്‍ ഇതുവരെ 2,900 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്താകെ നടത്തിയ 586 റെയിഡുകളിലാണ് ഇതു കണ്ടെടുത്തത്.79 കോടി രൂപയുടെ 2000 ന്റെ പുതിയ നോട്ടും പിടിച്ചെടുത്തവയില്‍പെടുന്നു.തമിഴ്‌നാട്ടില്‍നിന്നു മാത്രം 140 കോടി രൂപയും 52 കോടി രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തു.

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആക്‌സിസ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളിലെ കണക്കുകള്‍ വിശദമായി പരിശോധിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here