വാട്‌സ്ആപ്പില്‍ പലര്‍ക്കും വളരെ വ്യക്തിപരമായി അയക്കേണ്ട മെസേജ് ഗ്രൂപ്പിലും നേരെ തിരിച്ചും പോയിട്ടുണ്ടാവാം. ഇതിനെല്ലാം പരിഹാരവുമായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ വരുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

അയച്ച മെസേജ് പിന്‍വലിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഡബ്യൂ.എ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനും എഡിറ്റ് ചെയ്യാനുമുള്ള അവസരം വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കു ലഭിക്കുമെന്നാണ് വീഡിയോയുടെ സഹായത്തോടെ ഇവര്‍ പുറത്തുവിട്ടത്.

2.17.1.869 എന്ന പുതിയ ഐ.ഒ.എസ് വേര്‍ഷന്റെ ബീറ്റയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മെസേജ് ലഭിച്ചയാള്‍ വായിച്ചുകഴിഞ്ഞാലും പിന്‍വലിക്കാനുള്ള അവസരം അയച്ചയാള്‍ക്കുണ്ടാവും.

അതേസമയം, ഇക്കാര്യത്തില്‍ വാട്‌സ്ആപ്പില്‍ നിന്ന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല. എപ്പോള്‍ വരുമെന്നും വ്യക്തമല്ല. ഒരുപക്ഷേ, പുതുവത്സര മാറ്റത്തിന്റെ ഭാഗമായി ഇതും ഉള്‍പ്പെട്ടേക്കാം.

അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഒപ്ഷനും പുതിയ ഫീച്ചറിന്റെ കൂടെയുണ്ടാവുമെന്നും ട്വീറ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here