1436514270_download_(1)

ബിഹറില്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ മദ്യം നിരോധിക്കുമെന്ന് ജെ.ഡി (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.സ്ത്രീകള്‍ക്കായുള്ള ഒരു സെമിനാറില്‍ പങ്കെടുക്കവെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.
നിതീഷ് കുമാറിന്റെ പ്രസംഗത്തിന് ശേഷം സാശ്രയ സംഘങ്ങളിലെ സ്ത്രീകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയോട് സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ വേദിയിലെത്തിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here